യുഎസ് ക്യാപ്പിറ്റോളിനെയും റെയ്‌ബേണ്‍ ഹൗസിനെയും ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ ട്രോളിയില്‍ തീപിടുത്തം: രണ്ടുപേര്‍ക്ക് പരിക്ക്

യുഎസ് ക്യാപ്പിറ്റോളിനെയും റെയ്‌ബേണ്‍ ഹൗസിനെയും ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ ട്രോളിയില്‍ തീപിടുത്തം: രണ്ടുപേര്‍ക്ക് പരിക്ക്

വാഷിംഗ്ടണ്‍: യുഎസ് ക്യാപ്പിറ്റോളിനെയും റെയ്‌ബോള്‍ ഹൗസിനെയും ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ ട്രോളി സംവിധാനത്തില്‍ അഗ്നിബാധയുണ്ടായി. രണ്ടു പോലീസുകാര്‍ക്ക് പരിക്കേറ്റു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ തീപിടുത്തത്തിനു കാരണമെന്നു സൂചന.

തീപിടുത്തത്തിനെ തുടര്‍ന്ന് കാപ്പിറ്റോള്‍ സമുച്ചയത്തിനു ചുറ്റുമുള്ള റോഡുകള്‍ താത്കാലികമായി അടച്ചതായി വാഷിംഗ്ടണ്‍ ഡി.സി. ഫയര്‍ ആന്‍ഡ് ഇ.എം.എസ്. ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

റെയ്‌ബേണ്‍ കെട്ടിടത്തില്‍ നിന്നും ട്രോളി നീങ്ങുമ്പോഴാണ് തീപടര്‍ന്നത്. ഉടന്‍ തന്നെ തീ അണച്ചതായി യുഎസ് ക്യാപ്പിറ്റോള്‍ പോലീസ് വക്താവ് അറിയിച്ചു. ട്രോളിയിലുണ്ടായിരുന്നവര്‍ സുരക്ഷിതരാണ്. യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കുമായി യാത്രയ്ക്കുള്ളതാണ് ഭൂഗര്‍ഭ ട്രോളി സംവിധാനം

A trolley under the Rayburn House building and US Capitol catches fire, 2 people injured

Share Email
LATEST
More Articles
Top