പത്തനംതിട്ട: പ്രണയപ്പകയില്‍ 19 കാരിയെ ക്രൂരമായി കുത്തിപ്പരിക്കേല്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും. പത്തനംതിട്ട അയിരൂര്‍ സ്വദേശിനി കവിതയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി അജിന്‍ റെജി മാത്യുവിനെ പത്തനംതിട്ട അഡീഷണല്‍ ജില്ലാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
2019 മാര്‍ച്ച് 12ന് തിരുവല്ലയിലാണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്. സഹപാഠിയായിരുന്ന പെണ്‍കുട്ടി പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന് അജിന്‍ അവരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കു കയായിരുന്നു.
കവിതയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് കുത്തിവീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.ഗുരുതരമായി പൊള്ളലേറ്റ കവിത പിറ്റേന്ന മരിച്ചു.
Accused sentenced to life in prison for brutally murdering 19-year-old woman over love













