വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജ സുനിതാ വില്യംസും ബുച്ച വില്‍മോറിനും ഒന്‍പതു മാസത്തോളം ബഹിരാകാശ നിലയത്തില്‍ തങ്ങേണ്ടി വന്ന സാഹചര്യത്തില്‍ സ്റ്റാര്‍ലൈനര്‍ വിമാനത്തിന്റെ സുരക്ഷാ പരിശോധനയുടെ ഭാഗമായി ബഹിരാകാശ യാത്രികരില്ലാതെ സ്റ്റാര്‍ലൈനര്‍ വിമാനം ബഹിരാകാശത്തേയ്ക്ക് അയ്ക്കാന്‍ തീരുമാനം.
നാസയും ബോയിംഗ് കമ്പനിയും തമ്മിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. സ്റ്റാര്‍ലൈനര്‍ വിമാനത്തില്‍ നിന്ന് ബഹിരാകാശയാത്രികരെ മാറ്റി പകരം സുരക്ഷ തെളിയിക്കാന്‍ കാര്‍ഗോയുമായി ട്രയല്‍ റണ്‍ നടത്താനാണ് ഇപ്പോള്‍ തീരുമാനത്. നാസയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദര്‍ൈഘ്യമേറിയ ബഹിരാകാശ വാസമായിരുന്നു സുനിതയും സംഘവും നടത്തിയത്. സ്റ്റാര്‍ലൈനര്‍ സംഘം സ്പേസ് എക്സില്‍ ഭൂമിയിലേക്ക് മടങ്ങിയ എട്ട് മാസത്തിന് ശേഷമാണ് പുതിയ പ്രഖ്യാപനം വന്നത്.
2024-ല്‍ ബുച്ച് വില്‍മോറിനേയും സുനിതാ വില്യംസിനേയുമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ പേടകത്തിനു നിരവധി സാങ്കേതിക തകരാറുകള്‍ കണ്ടതിനെ തുടര്‍ന്ന് ബഹിരാകാശയാത്രികര്‍ ഒമ്പത് മാസത്തിലേറെ അവിടെ കുടുങ്ങി. സ്റ്റാര്‍ലൈനറിന്റെ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നു എഞ്ചിനീയര്‍മാര്‍ അന്നുമുതല്‍ പരിശോധിച്ചു വരികയാണ്. തുടര്‍ന്നാണ് ബഹിരാകാശ നിലയത്തിലേക്കുള്ള കാര്‍ഗോ ട്രെയല്‍ റണ്‍ പ്രഖ്യാപനം. വരുന്ന ഏപ്രിലിനു ശേഷമായിരിക്കും പരീക്ഷണ പറക്കല്‍.
After Sunita Williams’ Ordeal, NASA Keeps Crew Off Next Starliner Flight













