അഫ്ഗാനിൽ സൈനീകർക്ക് സഹായി യു എസിലെത്തിയപ്പോൾ അക്രമി: വൈറ്റ് ഹൗസിനു സമീപം സൈനികർക്ക് നേരെ വെടിയുതിർത്ത റഹ്മാനുള്ളയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്

അഫ്ഗാനിൽ സൈനീകർക്ക് സഹായി യു എസിലെത്തിയപ്പോൾ അക്രമി: വൈറ്റ് ഹൗസിനു സമീപം സൈനികർക്ക് നേരെ വെടിയുതിർത്ത റഹ്മാനുള്ളയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്

വാഷിങ്ടൻ : വൈറ്റ് ഹൗസിന് സമീപം സൈനികർക്ക് നേരെ വെടി ഉതിർത്ത അക്രമിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി. അഫ്ഗാനിസ്ഥാനിൽ നിന്നും 2021ൽ അമേരിക്കയിലേക്ക് കുടി യേറിയ റഹ്‌മാനുല്ല ലഖൻവാൾ (29) അഫ്ഗാൻ യുദ്ധകാലത്ത് യുഎസ് സൈന്യത്തിനു  സഹായിയി പ്രവർത്തിച്ചിരുന്നതായി യു.എസ് ഇന്റലിജൻസ് ഏജൻസിയായ സിഐഎ  ഡയറക്‌ടർ ജോൺ റാറ്റ്ക്ലിഫ് സ്ഥിരീകരിച്ചു. . 

യുഎസ് സൈന്യത്തെ അഫ്ഗാനിസ്ഥാ നിൽ താലിബാനെതിരായ പോരാട്ടത്തിൽ സഹായിച്ചവർക്ക് അന്നത്തെ അമേ രിക്കൻ  ഭരണകൂടം ഓപ്പറേഷൻ അലൈസ് വെൽക്കം’  പദ്ധതിയിലൂടെ അമേരിക്ക യിലേക്ക് കുടിയേറാൻ അവസരം നൽകി യിരുന്നു. ഈ പദ്ധതിയി ലൂടെയാണ് റഹ്‌മാ നുല്ല ലഖൻവാളും  യുഎസിലെത്തിയത്.

തെക്കൻ കാണ്ഡഹാർ പ്രവിശ്യയിലെ സിഐഎയുടെ പിന്തുണയുള്ള ഒരു യുണിറ്റ് ഉൾപ്പെടെയുള്ള  യുഎസ് സർക്കാർ ഏജൻസികൾക്കായാണ് റഹ്‌മാനുല്ല പ്രവർത്തിച്ചത്. കാണ്ഡഹാറിലെ ഒരു പങ്കാളിത്ത സേനയിലെ അംഗമെന്ന നിലയിലായിരുന്നു റഹ്‌മാനുല്ലക്ക് ഏജൻസിയുമായുള്ള ബന്ധമെന്ന് രഹസ്യാന്വേഷണ ഏജൻസി ഡയറക്ടർ പറഞ്ഞു   ആക്രമണത്തെപ്പറ്റി ഫെഡറൽ ഇൻവെസ്റ്റ‌ിഗേഷൻ ബ്യൂറോ (എഫ്ബിഐ) അന്വേഷണം ആരംഭിച്ചു.

അമേരിക്കൻ സമയം ബുധനാഴ്‌ച ഉച്ചയ്ക്ക് 2.15ന്  വൈറ്റ് ഹൗസിനു സമീപത്തെ മെട്രോ സ്‌റ്റേഷൻ പരിസരത്തു പെട്രോളിംഗ് നടത്തുകയായിരുന്ന വെസ്‌റ്റ് വെർജീനിയ നാഷനൽ ഗാർഡ് അംഗങ്ങളായ സാറാ ബെക്ക്സ്ട്രോം (20), ആൻഡ്രൂ വുൾഫ് (24) എന്നിവർക്കു നേരെയാണ് റഹ്‌മാനുല്ല വെടിയുതിർത്തത്. ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു

Aiding soldiers in Afghanistan: Attacker upon arrival in the US: More information emerges about Rahmanullah, who attacked soldiers near the White House

Share Email
Top