സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ മുംബൈ -ലണ്ടന്‍ വിമാനം ഏഴുമണിക്കൂര്‍ വൈകി

സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ മുംബൈ -ലണ്ടന്‍ വിമാനം ഏഴുമണിക്കൂര്‍ വൈകി

മുംബൈ : സാങ്കേതിക തകരാറിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ മുംബൈ-ലണ്ടന്‍ വിമാനം യാത്ര ആരംഭിക്കാന്‍ ഏഴുമണിക്കൂറോളം വൈകി. ഇന്നു രാവിലെ 6.30ന് മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട വിമാനമാണ് മണിക്കൂറുകളോളം വൈകുന്നത്. ഉച്ചയ്ക്ക ഒന്നിന് പുറപ്പെടുമെന്നാണ് അറിയിച്ചിട്ടുള്ളത്.

രാവിലെ 5.20 ന് വിമാനത്തിലേക്ക് പ്രവേശിക്കാനായി യാത്രക്കാര്‍ എത്തിയെങ്കിലും ആറോടെയാണ് വിമാനത്തിലേക്ക് ബോര്‍ഡിംഗ് ആരംഭിച്ചത്.എന്നാല്‍ രണ്ടുമണിക്കൂറിനു ശേഷവും വിമാനം യാത്ര ആരംഭിച്ചില്ല.ഒടുവില്‍ 8.15 ഓടെ വിമാനത്തില്‍ നിന്നും യാത്രക്കാരെ ഇറക്കി.

വിമാനത്തിനു സാങ്കേതിക തകരാര്‍ കണ്ടതിനെ തുടര്‍ന്നാണ് യാത്ര വൈകിപ്പിക്കുന്നതെന്നാണ് അറിയിപ്പ്. അതിരാവിലെ പുറപ്പെടേണ്ട വിമാനമായതിനാല്‍ പുലര്‍ച്ചെ തന്നെ ഉണര്‍ന്നെണീറ്റ് എത്തിയ യാത്രക്കാര്‍ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പാണ് തുടരുന്നത്.

Air India passengers stranded for 7 hours in Mumbai as snag delays London flight

Share Email
LATEST
Top