എയർ ഇന്ത്യ ടൊറന്റോ-ദില്ലി വിമാനത്തിന് ബോംബ് ഭീഷണി; വിമാനം സുരക്ഷിതമായി ദില്ലിയിൽ ഇറങ്ങി

എയർ ഇന്ത്യ ടൊറന്റോ-ദില്ലി വിമാനത്തിന് ബോംബ് ഭീഷണി; വിമാനം സുരക്ഷിതമായി ദില്ലിയിൽ ഇറങ്ങി

ന്യൂഡൽഹി: എയർ ഇന്ത്യയുടെ ടൊറന്റോയിൽ നിന്ന് ദില്ലിയിലേക്കുള്ള വിമാനത്തിന് ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് ആശങ്ക. വിമാനം സുരക്ഷിതമായി ഡൽഹിയിൽ ഇറക്കി.
വിമാനം പറന്നുയർന്ന ശേഷം, ദില്ലിയിൽ എത്താൻ നാല് മണിക്കൂറിലധികം ബാക്കിയുള്ളപ്പോഴാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. രാവിലെ 11.30 ഓടെയാണ് എഐ188 വിമാനത്തിന് ഭീഷണിയുണ്ടെന്ന സന്ദേശം പോലീസിന് ലഭിച്ചത്.

ടൊറന്റോയിൽ നിന്ന് ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെ AI188 വിമാനത്തിന് സുരക്ഷാ മുന്നറിയിപ്പ് ലഭിച്ചു എന്നാണ് സംഭവത്തെക്കുറിച്ച് എയർ ഇന്ത്യ വക്താവ് പ്രതികരിച്ചത്. യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി, വിമാനത്തിലെ ജീവനക്കാർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി. ഉച്ചയ്ക്ക് 3.40 ഓടെ വിമാനം സുരക്ഷിതമായി ദില്ലി വിമാനത്താവളത്തിൽ ഇറക്കി. തുടർന്ന്, പ്രോട്ടോക്കോൾ അനുസരിച്ച് വിമാനം നിർബന്ധിത സുരക്ഷാ പരിശോധനകൾക്കായി മാറ്റി. എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയതായും വക്താവ് അറിയിച്ചു.

Share Email
Top