യുഎസിലെ വിമാനയാത്ര കടുത്ത പ്രതിസന്ധിയിലേക്ക്, ശനിയാഴ്ച 1000 സർവീസുകൾ റദ്ദുചെയ്തു, 4000 സർവീസുകൾ വൈകി, പ്രതിസന്ധി

യുഎസിലെ വിമാനയാത്ര കടുത്ത പ്രതിസന്ധിയിലേക്ക്, ശനിയാഴ്ച 1000 സർവീസുകൾ റദ്ദുചെയ്തു, 4000 സർവീസുകൾ വൈകി, പ്രതിസന്ധി

വാഷിംഗ്ടണ്‍: സർക്കാർ ഷട്ട്‍ഡൗൺ കാരണം എയർ ട്രാഫിക് കൺട്രോൾ ജീവനക്കാരുടെ കുറവ് നേരിടുന്ന സാഹചര്യത്തിൽ, പ്രധാന എയർപോർട്ടുകളിലെ വിമാന സർവീസ് കുറയ്ക്കാൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ഉത്തരവിട്ടതോടെ, നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി. ഇത് യുഎസിലുടനീളമുള്ള യാത്രക്കാർക്ക് അനിശ്ചിതത്വം സൃഷ്ടിച്ചു. വിമാന യാത്രാ ഷെഡ്യൂളുകൾ പെട്ടെന്ന് മാറുന്നതിനാൽ, നിരവധി യാത്രക്കാർ അവരുടെ യാത്രാ പദ്ധതികൾ മാറ്റാൻ നിർബന്ധിതരായി.

ശനിയാഴ്ച യുഎസിലേക്കും തിരിച്ചുമുള്ള 1,000-ത്തിലധികം വിമാനങ്ങൾ റദ്ദാക്കി. 4,000 വിമാനങ്ങൾ വൈകി. ഫ്ലൈറ്റ് ട്രാക്കർ ഫ്ലൈറ്റ്അവെയർ പ്രകാരം വെള്ളിയാഴ്ച 7,000-ത്തിലധികം വിമാനങ്ങൾ വൈകിയതായാണ് വിവരം

രാജ്യത്തെ ഏറ്റവും തിരക്കേറിയ 40 വിമാനത്താവളങ്ങളിൽ വിമാന യാത്രാ ശേഷി 10% വരെ കുറയ്ക്കുമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) ആഴ്ചയുടെ തുടക്കത്തിൽ തന്നെ പ്രഖ്യാപിച്ചിരുന്നു, അടച്ചുപൂട്ടൽ സമയത്ത് ശമ്പളമില്ലാതെ ജോലി ചെയ്യുന്ന എയർ ട്രാഫിക് കൺട്രോളർമാർ കടുത്ത പ്രതിസന്ധിയിലുമാണ്.

ഒക്ടോബർ 1 ന് ആരംഭിച്ച അടച്ചുപൂട്ടൽ തുടരുന്നതിനിടെ കോൺഗ്രസിലെ പ്രതിസന്ധി എങ്ങനെ അവസാനിപ്പിക്കാമെന്നതിനെക്കുറിച്ച് റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകളും ഇതുവരെ ഒരു സമവായത്തിൽ എത്തിയില്ല.

ന്യൂജേഴ്‌സിയിലെ ന്യൂവാർക്ക് ലിബർട്ടി ഇന്റർനാഷണൽ എയർപോർട്ടിലെ യാത്രക്കാർക്ക് ശരാശരി നാലു മണിക്കൂറിലധികം വൈകിയാണ് യാത്ര പുറപ്പെടാൻ സാധിച്ചത്. എത്തിച്ചേർന്ന വിമാനങ്ങൾ 2 മണിക്കൂറോളം വൈകിയിരുന്നു.

ശനിയാഴ്ച ഏറ്റവും കൂടുതൽ വിമാനങ്ങൾ റദ്ദാക്കിയത് ഷാർലറ്റ്/ഡഗ്ലസ് ഇന്റർനാഷണൽ, ന്യൂവാർക്ക് ലിബർട്ടി ഇന്റർനാഷണൽ, ചിക്കാഗോ ഒ’ഹെയർ ഇന്റർനാഷണൽ വിമാനത്താവളങ്ങളിലാണ്.

നവംബർ 27 ന് താങ്ക്സ്ഗിവിംഗ് ഡേ ആഘോഷവേളയായതിനാൽ, യുഎസിലെ വർഷത്തിലെ ഏറ്റവും തിരക്കേറിയ യാത്രാ സീസണുകളിൽ ഒന്നാണ് പ്രതസന്ധിയിലായിരിക്കുന്ന്.

വാണിജ്യ വിമാനങ്ങളെ മാത്രമല്ല ഇത് ബാധിച്ചിരിക്കുന്നത്. സ്വകാര്യ ജെറ്റുകൾക്കുള്ള നിയന്ത്രണങ്ങളും നിലവിലുണ്ടെന്ന് സെക്രട്ടറി ഡഫി ശനിയാഴ്ച എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

എഫ്എഎ റദ്ദാക്കുന്ന വിമാനങ്ങളുടെഎണ്ണം ഇനിയും വർദ്ധിപ്പിക്കുന്നതിനാൽ വരും ദിവസങ്ങളിൽ കാര്യങ്ങൾ കൂടുതൽ വഷളാകാൻ സാധ്യതയുണ്ട്.

Air travel in the US is in a serious crisis, with 1,000 flights canceled and 4,000 delayed.

Share Email
LATEST
Top