ന്യൂഡൽഹി: എയർബസ് എ320 വിഭാഗത്തിൽപ്പെട്ട ഒട്ടേറെ വിമാനങ്ങളിൽ സോഫ്റ്റ്‌വെയർ മാറ്റങ്ങൾ നിർബന്ധമാക്കിയെന്ന് റിപ്പോർട്ട്. ഇന്ത്യൻ എയർലൈൻസുകളായ ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവ പ്രവർത്തിപ്പിക്കുന്ന ഏകദേശം 300–350 വിമാനങ്ങളെ തീരുമാനം ബാധിക്കും. അതിതീവ്രമായ സൗരവികിരണം ഫ്ലൈറ്റ് കൺട്രോൾ സംബന്ധിച്ച നിർണായക ഡേറ്റയെ ബാധിക്കാനിടയുണ്ടെന്ന വിലയിരുത്തലിനെത്തുടർന്നാണിത്.
സോഫ്റ്റ്‌വെയർ അപ്‌ഡേഷനുവേണ്ടി ഈ വിമാനങ്ങൾ നിശ്ചിതസമയത്തേക്ക് നിലത്തിറക്കേണ്ടതിനാൽ സർവീസുകളിൽ തടസ്സം നേരിട്ടേക്കുമെന്നാണ് സൂചന. ചില വിമാനങ്ങൾ വൈകാനോ റദ്ദാക്കാനോ ഇടയുണ്ടെന്ന് ഇന്ത്യൻ എയർലൈൻസ് അറിയിച്ചു. ആഗോളതലത്തിൽ 6000 വിമാനങ്ങളെ ബാധിക്കപ്പെടുമെന്നാണ് വിലയിരുത്തൽ.
മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ എയർബസ് ഓപ്പറേറ്റർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ യൂറോപ്യൻ യൂണിയൻ വ്യോമയാന സുരക്ഷാ ഏജൻസി(ഇഎഎസ്എ) അടിയന്തര മാർഗനിർദേശം ഉടൻ പുറത്തിറക്കും.
Airbus A320 planes going to be grounded this weekend for a software upgrade













