ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തിനു പിന്നിലുള്ളവരെ നിയമത്തിനു മുന്നില്‍ എത്തിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹി സ്‌ഫോടനത്തിനു പിന്നാലെ ഭൂട്ടാനില്‍ വച്ച് നടത്തിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ഉത്തരവാദികളായ എല്ലാവരേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരും.
ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം ചാവേര്‍ കാര്‍ ബോംബാക്രമണത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് അതിരൂക്ഷമായ പ്രതികരണമാണ് പ്രധാനമന്ത്രി നടത്തിയത്.ഡല്‍ഹി സ്‌ഫോടനത്തിനു പിന്നിലെ ഗൂഢാലോചനക്കാരെ വെറുതെ വിടില്ല. ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും പ്രധാനമന്ത്രി പറഞ്ഞു. ഗൂഢാലോചന നടത്തിയവരെ കണ്ടെത്തും. ഡല്‍ഹി സ്‌ഫോടനത്തിന്റെ ഇരകളായ കുടുംബങ്ങളുടെ വേദന തനിക്ക് മനസിലാകും. രാജ്യം മുഴുവന്‍ അവരോടൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി ഭൂട്ടാനിലെത്തിയിട്ടുള്ളത്.
All those responsible will be brought to justice: PM’s message after Delhi blast












