“അമേരിക്ക സഞ്ചരിക്കുന്നത് തെറ്റായ പാതയിൽ” :ആശങ്കാകുലരായി യു എസ് ജനതയെന്ന് അഭിപ്രായ സർവ്വേ 

“അമേരിക്ക സഞ്ചരിക്കുന്നത് തെറ്റായ പാതയിൽ” :ആശങ്കാകുലരായി യു എസ് ജനതയെന്ന് അഭിപ്രായ സർവ്വേ 

വാഷിംഗ്ടൺ: സാമ്പത്തിക രംഗത്ത് ഉൾപ്പെടെ  അമേരിക്ക  ഇപ്പോൾ നീങ്ങുന്നത് തെറ്റായ പാതയിലൂടെ ആണെന്നും അടച്ചുപൂട്ടലിൽ ഉൾപ്പെടെ രാജ്യത്തെ ജനത കടുത്ത ആശങ്കയിൽ ആണെന്നും അഭിപ്രായ സർവേ.  സർവേയിൽ പങ്കെടുത്ത മൂന്നിൽ രണ്ടുപേർ രാജ്യം കടന്നുപോകുന്നത് തെറ്റായ പാതയിലൂടെ ആണെന്നാണ് അഭിപ്രായപ്പെടുന്നത്. രാജ്യത്തുണ്ടായ പണപ്പെരുപ്പത്തിന് പ്രസിഡന്റ് ട്രംപിന് ഇവർ കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട് 

എബിസി ന്യൂസ്, വാഷിംഗ്ടൺ പോസ്റ്റ്ഇപ്‌സോസ് അഭിപ്രായ സർവേ പ്രകാരം മൂന്നിൽ രണ്ട് അമേരിക്കക്കാരും രാജ്യം “തെറ്റായ പാതയിലാണെന്ന്” പറയുന്നു, അമേരിക്കൻ ജനത അടച്ചുപൂട്ടലിലും പണപ്പെരുപ്പ നിരക്കിലും അസന്തുഷ്ടരും ഏറെ ആശങ്കാകുലരും ആണെന്നാണ് അഭിപ്രായ സർവേ വ്യക്തമാക്കുന്നത്. ട്രംപ്  അധികാരമേറ്റതിനുശേഷം സമ്പദ്‌വ്യവസ്ഥ കൂടുതൽ വഷളായതായാണ് സർവേയിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷ അഭിപ്രായം.

ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയിലെ അംഗങ്ങൾ ഈ വാദത്തിനോട് അനുകൂലമായി പ്രതികരിക്കുന്നില്ലെങ്കിലും സ്വതന്ത്ര അഭിപ്രായമുള്ളവരിൽ 77 ശതമാനവും രാജ്യം തെറ്റായ ദിശയിലേക്കാണ് നീങ്ങുന്നതെന്ന് വാദമാണ് മുന്നോട്ടുവയ്ക്കുന്നത്.  പ്രതിപക്ഷ കക്ഷിയായ ഡെമോക്രാറ്റുകൾ 95 ശതമാനം ആളുകളും ഈ നിലപാട് കൈക്കൊള്ളുന്നു.

കറുത്ത വംശജർ, ഏഷ്യൻ വംശജർ ഉൾപ്പെടെയുള്ളവർക്കിടയിലും രാജ്യത്തിന്റെ ഇപ്പോഴത്തെ യാത്രയിൽ പൂർണ തൃപ്തരല്ല. അമേരിക്കൻ ജനതയിൽ തന്നെ നഗ,ര ഗ്രാമ പ്രദേശങ്ങളിലെ ആളുകളും ഭൂരിപക്ഷം ആളുകളും രാജ്യത്തിന്റെ ഇപ്പോഴത്തെ പാതയെ അനുകൂലിക്കുന്നവരല്ല.

രാജ്യത്തിന്റെ പണപ്പെരുപ്പത്തിൽ സർവേയിൽ പങ്കെടുത്ത പത്തിൽ ആറു പേരും ട്രംപിന്റെ നിലപാടുകളെ വിമർശിക്കുന്നു. അടച്ചുപൂട്ടൻ, ഫെഡറൽ ഗവൺമെന്റുകളോടുള്ള ട്രംപിന്റെ സമീപനം ഇവയിൽ എല്ലാം ഇവർ വ്യത്യസ്ത അഭിപ്രായമാണ് പുലർത്തുന്നത്.

America is on the wrong path: Opinion poll shows US people are worried

Share Email
Top