ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ടൈം സ്‌ക്വയറിനു സമീപം പൊട്ടിപ്പൊളിഞ്ഞ റോഡും അതില്‍ ചെളിനിറഞ്ഞുകിടക്കുന്നതുമായ വീഡിയോ പങ്കുവെച്ച് ഇന്ത്യക്കാരന്‍. ലോകത്തിലെ ഏറ്റവും മികച്ച നഗരത്തിലും പോരായ്മകള്‍ ഉണ്ടെന്ന പരാമര്‍ശത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. ഈ വീഡിയോ വൈറലായതിനു പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകള്‍ രംഗത്തെത്തി.
ഗൗരവ് മിശ്രയെന്ന ഇന്ത്യക്കാരനാണ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്.മാന്‍ഹട്ടനിലെ തിരക്കേറിയ സ്ഥലങ്ങളിലൂടെ നടന്നുപോയാണ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്. 42-ാം സ്ട്രീറ്റിലൂടെ കടന്നുപോകുമ്പോള്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ് ചെളിക്കുളമയാ വീഡിയോ ചിത്രീകരിച്ചു. ഈ മേഖലയിലെ റോഡുകള്‍ അത്ര നല്ലതല്ലെന്നും വശങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നതായും വീഡിയോയില്‍ ഇയാള്‍ പറയുന്നുണ്ട്. വീഡിയോയ്ക്ക് കമന്റുകളുമായി പലരും രംഗത്തെത്തി. ഇന്ത്യയിലെ റോഡുകള്‍ ഇതിനേക്കാള്‍ മികച്ചതാണ്. ശരിയല്ലേ, സഹോദരാ എന്നായിരുന്നു ഒരാളുടെ കമന്റ്.
മറ്റൊരാളുടെ കമന്റ് ഇങ്ങനെ യുഎസിലെ ഏറ്റവും വലിയ നഗരമാണ് ന്യൂയോര്‍ക്ക് നഗരം. എന്തുപറഞ്ഞാലും ലക്ഷക്കണക്കിന് ആളുകള്‍ വസിക്കുന്ന നാടാണിത്. എനിക്ക് ഈ സ്ഥലം വളരെ ഇഷ്ടമാണ്. ന്യൂയോര്‍ക്കിലും ധാരാളം മലിനീകരണമുണ്ട്, മറ്റ് നഗരങ്ങളെയും ഗ്രാമപ്രദേശങ്ങളെയും കാണിക്കൂ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
An Indian man’s video of a puddle-filled street corner in New York’s Times Square is drawing attention for showing the city’s flaws.













