ആന്ധ്രാ സ്വദേശിനിയായ 23 കാരിയെ ടെക്‌സാസിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആന്ധ്രാ സ്വദേശിനിയായ 23 കാരിയെ ടെക്‌സാസിലെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ടെക്‌സാസ്: ആന്ധ്രാപ്രദേശ് സ്വദേശിനിയും അമേരിക്കയില്‍ വിദ്യാര്‍ഥിനിയുമായിരുന്ന 23കാരിയെ സ്വന്തം താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ടെക്‌സസിലെ എ ആന്‍ഡ് എം യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയ രാജ്യലക്ഷ്മിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവീക മരണത്തെ തുടര്‍ന്ന് പോലീസ് നടപടികള്‍ ആരംഭിച്ചു. ബിരുദം നേടിയ ശേഷം രാജ്യലക്ഷ്മി യുഎസില്‍ ജോലി അന്വേഷിക്കുകയായിരുന്നുവെന്ന് അവരുടെ ബന്ധുക്കള്‍ പറയുന്നു.

മരണകാര്യം വ്യക്തമല്ല. രണ്ട് ദിവസമായി അവള്‍ക്ക് ചുമയുണ്ടായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. മരണകാരണം കൃത്യമായി കണ്ടെത്തുന്നതിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഈ മാസം ഏഴിനാണ് രാജ്യലക്ഷ്മി മരണപ്പെട്ടത്. രണ്ടുമൂന്നു ദിവസമായി ചുമയും നെഞ്ചുവേദനയുമുണ്ടായിരുന്നതായി ബന്ധു ചൈതന്യ വൈവികെ പറഞ്ഞു. ഏഴിന് രാവിലെ രാജ്യലക്ഷ്മി എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആന്ധ്രാപ്രദേശിലെ ബാപട്‌ല ജില്ലയിലെ കര്‍മെച്ചേഡു ഗ്രാമത്തിലെ കര്‍ഷക കുടംബത്തില്‍ നിന്നുള്ള വ്യക്തിയായിരുന്നു രാജ്യലക്ഷ്മി. തന്റെ കര്‍ഷക മാതാപിതാക്കളെ സഹായിക്കുക എന്ന സ്വപ്നവുമായാണ് യാര്‍ലഗദ്ദ യുഎസിലേക്ക് വന്നതെന്ന് ബന്ധു പറയുന്നു. രാജ്യലക്ഷ്മിയുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോവുന്നതിനുള്‍പ്പെടെ ധനസമാഹരണത്തിനായി ഫണ്ട് ശേഖരണം ആരംഭിച്ചു

Andhra Student, 23, Dies In US. Friends Say She Had Been Coughing For 2 Days

Share Email
Top