ന്യൂയോർക്ക്/വാഷിംഗ്ടൺ: റഷ്യയുമായി ഏതെങ്കിലും രാജ്യം വ്യാപാരം നടത്തുകയാണെങ്കിൽ, അവർക്ക് ‘അതീവ ഗുരുതരമായ’ ഉപരോധങ്ങൾ നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. മോസ്കോയെ ലക്ഷ്യമിട്ടുള്ള കർശനമായ നിയമനിർമ്മാണങ്ങളുമായി യുഎസ്ഭ രണകൂടാം മുന്നോട്ട് പോകുന്നതിനിടെയാണ് പ്രതികരണം.
റഷ്യക്കും പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും മേൽ സമ്മർദ്ദം ചെലുത്താനുള്ള നടപടികൾ കോൺഗ്രസ് പാസാക്കാനുള്ള സമയമായോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ട്രംപ്.
“നിയമനിർമ്മാണം നടത്തുകയാണ്, റഷ്യയുമായി വ്യാപാരം നടത്തുന്ന ഏതൊരു രാജ്യത്തിനും എതിരെ വളരെ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്താനുള്ള നിയമനിർമ്മാണമാണ് അവർ കൊണ്ടുവരുന്നത്. അതിലേക്ക് ഇറാനെയും ചേർത്തേക്കാം എന്ന് ഞാൻ നിർദ്ദേശിച്ചിരുന്നു,” ട്രംപ് പറഞ്ഞു.
റഷ്യൻ ഊർജ്ജം വാങ്ങുന്നതിന് ഇന്ത്യ ഉൾപ്പെടെ ലോകത്തിൽ ഏറ്റവും ഉയർന്ന താരിഫുകളിൽ (25% ലെവി) 50% താരിഫ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയിരുന്നു. റഷ്യൻ എണ്ണയുടെ വാങ്ങലിനും മറിച്ചു വിൽക്കുന്നതിനും 500% താരിഫ് ഏർപ്പെടുത്താൻ സെനറ്റർ ലിൻഡ്‌സി ഗ്രഹാം ബില്ല് അവതരിപ്പിച്ചിരുന്നു.
“റഷ്യയുടെ ക്രൂരമായ യുദ്ധത്തിന് പണം നൽകിക്കൊണ്ടിരിക്കുന്ന ചൈന, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾക്കെതിരെ താരിഫ് ഏർപ്പെടുത്തുന്നതിലൂടെ ഈ യുദ്ധം അവസാനിപ്പിക്കാൻ കഴിയും,” സെനറ്റർമാരായ ഗ്രഹാമും റിച്ചാർഡ് ബ്ലൂമെൻ്റലും സംയുക്ത പ്രസ്താവനയിൽ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. “യുക്രെയ്‌നിലെ പുടിൻ്റെ കിരാതമായ യുദ്ധത്തിന് ധനസഹായം നൽകുന്നത് തുടരുന്ന രാജ്യങ്ങൾക്കെതിരെ ദ്വിതീയ താരിഫുകളും ഉപരോധങ്ങളും ഏർപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ‘സാങ്ഷനിംഗ് റഷ്യ ആക്റ്റ് ഓഫ് 2025’ എന്ന ബിൽ അവർ സംയുക്തമായി അവതരിപ്പിച്ചു.












