ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് വിവാഹിതനായി

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് വിവാഹിതനായി

സിഡ്നി: ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസ് (62) വിവാഹിതനായി. ദീര്‍ഘകാല പങ്കാളിയായ ജോഡി ഹെയ്ഡനെ(46)യാണ് അല്‍ബനീസ് വിവാഹം കഴിച്ചത്. കാന്‍ബറയിലെ അല്‍ബനീസിന്റെ ഔദ്യോഗിക വസതിയായ ‘ദി ലോഡ്ജി’ന്റെ പൂന്തോട്ടത്തില്‍ നടന്ന സ്വകാര്യ ചടങ്ങില്‍വെച്ചായിരുന്നു വിവാഹം.

സാമ്പത്തിക സേവന മേഖലയിലെ ജീവനക്കാരിയാണ് ഹെയ്ഡന്‍. അധികാരത്തിലിരിക്കെ വിവാഹിതനാകുന്ന രാജ്യത്തെ ആദ്യത്തെ നേതാവെന്ന പ്രത്യേകതയും അല്‍ബനീസിന് സ്വന്തമാക്കി.

ബോ-ടെ ധരിച്ച്, നീണ്ട വെള്ള ഗൗണ്‍ അണിഞ്ഞ പുഞ്ചിരിക്കുന്ന വധുവിന്റെ കൈപിടിച്ച്, ചുറ്റും പറന്നുവീഴുന്ന വര്‍ണ്ണക്കടലാസുകള്‍ക്കിടയിലൂടെ നടക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് അല്‍ബനീസ് എക്‌സ്സില്‍ കുറിച്ചു.

2019 ലാണ് അല്‍ബനീസ് മുന്‍ ഭാര്യയുമായി വിവാഹമോചനം നേടിയത്. ആദ്യ വിവാഹത്തില്‍ നഥാന്‍ എന്ന് പേരുള്ള ഒരു മകനുണ്ട്.

Australian Prime Minister Anthony Albanese gets married

Share Email
LATEST
More Articles
Top