ഷെയ്ഖ് ഹസീനയെ അടിയന്തരമായി കൈമാറണമെന്ന് ഇന്ത്യയോട് ബംഗ്ലാദേശ്

ഷെയ്ഖ് ഹസീനയെ അടിയന്തരമായി കൈമാറണമെന്ന് ഇന്ത്യയോട് ബംഗ്ലാദേശ്

ധാക്ക: ബംഗ്ലാദേശിലുണ്ടായ വന്‍ കലാപത്തിന്റെ പേരില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഉടന്‍ കൈമാറണമെന്ന് ഇന്ത്യയോട് ബംഗ്ലാദേശ് ആവശ്യപ്പെട്ടു. കലാപത്തിനു ശേഷം ഇന്ത്യയില്‍ അഭയം തേടിയ ഹസീനയ്‌ക്കെതിരേ ഇന്നലെയാണ് ധാക്കയിലെ അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബ്യൂണല്‍ വധശിക്ഷയ്ക്ക് വിധിച്ചത്. ഇതിനു പിന്നാലെയാണ് മുന്‍ പ്രധാനമന്ത്രിയെ കൈമാറണമെന്ന ആവശ്യം ബംഗ്ലാദേശ് ഇന്ത്യക്ക് മുന്നില്‍ വച്ചത്.

മുന്‍ ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാലിനെയും കൈമാറണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങളിലാണ് അന്താരാഷ്ട്ര ക്രിമിനല്‍ ട്രിബ്യൂണല്‍ ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചതിന്

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി കൈമാറ്റ കരാര്‍ പ്രകാരം ഹസീനയേയും അസദുസ്സല്‍മാനേയും കൈമാറണമെന്നു ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെയുണ്ടായ അക്രമങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ ഷെയ്ഖ് ഹസീനയാണെന്ന് ട്രിബ്യൂണല്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയോട് ഇരുവരേയും കെമാറണമെന്ന് ആവശ്യപ്പെട്ടത്.

Bangladesh asks India to immediately extradite Sheikh Hasina

Share Email
LATEST
Top