ഭരതകല തീയേറ്റേഴ്‌സിന്റെ നാടകം ‘ഇതിഹാസ മൗനങ്ങള്‍ ‘ അരങ്ങേറി

ഭരതകല തീയേറ്റേഴ്‌സിന്റെ നാടകം ‘ഇതിഹാസ മൗനങ്ങള്‍ ‘ അരങ്ങേറി

ഡാളസ് : ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (LANA) കണ്‍വെന്‍ഷനോടനുബന്ധിച്ചു ലാന സംഘടനയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കേരളപ്പിറവി ആഘോഷപരിപാടിയില്‍ ഭരതകല തീയേറ്റേഴ്‌സിന്റെ ലഘു നാടകം ‘ഇതിഹാസ മൗനങ്ങള്‍ ‘ അവതരിപ്പിച്ചു. അമേരിക്കയിലെ സാഹിത്യ-കലാ -സാംസ്‌ക്കാരിക നായകന്മാരുടെ സാന്നിധ്യത്തിലായിരുന്നു ‘ഇതിഹാസ മൗനങ്ങള്‍’അവതരിപ്പിച്ചത്.

അമേരിക്കയിലെ നാടക ചരിത്രത്തില്‍ വ്യത്യസ്ഥമായാണ് ഇത്തരത്തില്‍ ഒരു പ്രമേയത്തോടുകൂടി ഒരു നാടകം വളരെ പുതുമയോടെ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ‘ഇതിഹാസ മൗനങ്ങള്‍’നാടകത്തിലെ സംഭാഷണങ്ങള്‍ ബിന്ദു ടി.ജിയും സംവിധാനം ഹരിദാസ് തങ്കപ്പനും സഹ സംവിധാനം അനശ്വര്‍ മാമ്പിള്ളിയും നിര്‍വഹിചിരിക്കുന്നത്.

ശബ്ദമിശ്രണം/പശ്ചാത്തല സംഗീതം ഷാലു ഫിലിപ്പ്. രംഗ ക്രമീകരണം അരുണ്‍ പോള്‍, ബിജോയ്, സിജു വി ജോര്‍ജ്, വെളിച്ചം ക്രമീകരണം അനുപാ എന്നിവരും നിര്‍വഹിചിരിക്കുന്നു. അഭിനേതാക്കള്‍ ബിന്ദു ടി. ജി, ഡോ. ദീപ്തി സ്‌കറിയ, തോമസ് ചിറമേല്‍, ബാജി, സന്തോഷ് പിള്ള, രാജേന്ദ്രേന്‍ കൃഷ്ണദാസ്, ഷെല്ലി തോമസ്, ഷാജി തോമസ്, ഹാരിദാസ് തങ്കപ്പന്‍, അനശ്വര്‍ മാമ്പിള്ളി എന്നിവരാണ്.

വാര്‍ത്ത: അനശ്വരം മാമ്പിള്ളി
Bharatakala Theatres’ play ‘Itihasa Maunam’ staged

Share Email
Top