ന്യൂഡൽഹി : 13 പേരുടെ മരണത്തിനിടയാക്കിയ ഡൽഹി സ്ഫോടനത്തിലെ ഭീകര ദൃശ്യങ്ങൾ മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്നതെന്ന് ദൃക്സാക്ഷികൾ. ലാൽ കില മെട്രോ സ്‌റ്റേഷന്റെ നാലാം നമ്പർ ഗേറ്റിലേക്ക് എത്തുന്ന റോഡിലാണ് ഈ ഭീകര ദൃശ്യങ്ങൾ റോഡിൽ മുഴുവൻ രക്തം തളംകെട്ടി കിടക്കുന്നു.
സമീപത്തു കിടക്കുന്ന കാറ് സ്ഫോടനത്തിൽ തകർന്ന നിലയിൽ. സ്‌റ്റിയറിങ് തെറിച്ചു പോയി. മീഡിയനിലും സമീപത്തെ തൂണുകളിലും ഇലക്ട്രിക് കേബിളുകളിലും ചിതറിത്തെറിച്ച ശരീരഭാഗങ്ങളുംവസ്ത്രാവശിഷ്ട്‌ടങ്ങളും .മരിച്ചവരെയും പരുക്കേറ്റവരെയും കൊണ്ടുപോയ വഴി മുഴുവൻ രക്തമൊഴുകി കിടക്കുന്നു
സ്ഫോടന സമയത്ത് തൊട്ടടുത്ത മെട്രോ സ്റ്റേഷനിൽ യാത്രക്കാരുടെ തിരക്കു വർധിക്കുന്ന സമയം. റോഡിനപ്പുറം മാർക്കറ്റിലും പതിവുതി രക്ക്.ഇതിനി ടയിലാണ് സ്ഫോടനമുണ്ടായത്.. വൻ ശബ്ദം കേട്ട് ഞെട്ടി. നോക്കുമ്പോൾ റോഡിന് എതിർവശം തീയാണു കണ്ടതെന്നു ഉന്തു വണ്ടിയിൽ വ്യാപാരം നടത്തുന്ന ചന്ദൻ യാദവ്. പറഞ്ഞു. ഉന്തുവണ്ടി തള്ളി മാർക്കറ്റിന്റെ മുന്നിലേക്കെത്തിയതും സ്ഫോടനം കേട്ടു. പിന്നാലെ മറ്റൊരു പൊട്ടിത്തെറി കൂടി കേട്ടു. ആളുകൾ നാലുപാടും ചിതറിയോടിതായും ചന്ദൻ പറഞ്ഞു.
ഒരു കിലോമീറ്റർ അകലെ ജുമാ മസ്ജിദിനു സമീപത്തും പ്രകമ്പനം അനുഭവപ്പെട്ടതായി ആളുകൾ പറഞ്ഞു.
blast: Body remains and clothes strewn across media and electric poles: Eyewitnesses with harrowing memories












