പാക്കിസ്ഥാനിലെ ഇസ്ലാമാബാദിലെ ജില്ലാ സെഷൻസ് കോടതിയിൽ നടന്ന കാർ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. സ്ഫോടനം നടന്ന സ്ഥലം പോലീസ് സീൽ ചെയ്തിട്ടുണ്ട്.
തീവ്രമായ തീജ്വാലകളും കട്ടിയുള്ള പുകയും ഉയരുന്ന വാഹനത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്ഫോടനത്തിൻ്റെ ശബ്ദം ആറ് കിലോമീറ്റർ അകലെ വരെ കേട്ടതായി ഡോൺ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അധികൃതർ പ്രദേശം സീൽ ചെയ്യുകയും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സ്ഫോടനത്തിന് കാരണം എന്താണെന്നതിനെക്കുറിച്ചോ അട്ടിമറിയുണ്ടോ എന്നതിനെക്കുറിച്ചോ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.












