റഷ്യയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മൃതഹേഹം അണക്കെട്ടില്‍ കണ്ടെത്തി

റഷ്യയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മൃതഹേഹം അണക്കെട്ടില്‍ കണ്ടെത്തി

മോസ്‌കോ: റഷ്യയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ അണക്കെില്‍  കണ്ടെത്തി.  രാജസ്ഥാനിലെ അല്‍വാറിലെ ലക്ഷ്മണ്‍ഗഢ് സ്വദേശിയും റഷ്യയില്‍ എംബിബിഎസ് വിദ്യാര്‍ഥിയുമായ അജിത് സിങ് ചൗധരിയുടെ (22) മൃതദേഹമാണ് അണക്കെട്ടില്‍ നിന്ന് കണ്ടെത്തിയത്. മോസ്‌കോയിലെ ഉഫ നഗരത്തിലെ ബാഷ്‌കിര്‍ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായ അജിത് ചൗധരിയെ കഴിഞ്ഞ മാസം  19 മുതല്‍ കാണാനില്ലായിരുന്നു.

നദിക്കരയില്‍ അജിത്തിന്റെ വസ്ത്രങ്ങള്‍ കണ്ടെത്തി. ശക്തമായ ഒഴുക്കില്‍പ്പെട്ടാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച ഉച്ചയോടെ വിദ്യാര്‍ഥിയുടെ ഇന്ത്യയിലുള്ള കുടുംബത്തെ മരണവാര്‍ത്ത അറിയിച്ചു.

പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം  സ്വദേശത്തേയ്ക്ക് കൊണ്ടുപോകുമെന്ന് അല്‍വാര്‍ സാരസ് ഡയറി ചെയര്‍മാന്‍ നിതിന്‍ സംഗ്വാന്‍ പറഞ്ഞു.
Body of Indian student missing in Russia found in dam

Share Email
Top