ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനം ആസൂത്രണം ചെയ്തതത് ഹരിയാനയിലെ അല്‍ഫലാഹ് സര്‍വകലാശാലയിലെ 17-ാം നമ്പര്‍ ഹോസ്റ്റല്‍ കെട്ടിടത്തിലെ 13-ാം നമ്പര്‍ മുറിയിലെന്നു അന്വേഷണ സംഘം. ഭീകരരുടെ രഹസ്യ മീറ്റിംഗുകള്‍ ഇവിടെയാണ് നടന്നത്.
ഡല്‍ഹിയില്‍ നിന്നും യുപിയില്‍ നിന്നുമുള്ള ഭീകരര്‍ ഈ ഹോസ്റ്റലിലാണ് ഒത്തുകൂടിയത്. സാധാരണ നനഞ്ഞു പൊടിപിടിച്ചു കിടക്കുന്ന ഒരു ഹോസ്റ്റല്‍ മുറിയായിരുന്നു ഇത്. ആണ്‍കുട്ടികളുടെ ഹോസ്റ്റലായ 17-ാം നമ്പര്‍ കെട്ടിടത്തിലെ 13-ാം നമ്പര്‍ മുറി ‘വൈറ്റ് കോളര്‍’ ഭീകര മൊഡ്യൂളിന്റെ രഹസ്യ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നതായാണ് കണ്ടെത്തല്‍.
ചെങ്കോട്ടയ്ക്ക് സമീപം 13 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടത്തിയ ഡോക്ടര്‍ ഉമര്‍ നബി ഫരീദാബാദിലെ അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റി ആന്‍ഡ് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്നുവെന്ന് റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെയാണ് ഇവിടം കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചത്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ജെയ്ഷെ-ഇ-മുഹമ്മദിന്റെ വനിതാ വിഭാഗം ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ചുമതലപ്പെടുത്തിയതായി കരുതപ്പെടുന്ന ഡോ. ഷഹീന്‍ ഷാഹിദ് സര്‍വകലാശാലയിലെ ജീവനക്കാരിയും ആയിരുന്നു.
Building 17, room 13: Al-Falah University hostel where doctors plotted terror












