ഇന്ത്യൻ വിദ്യാർഥികളുടെ സ്റ്റുഡന്റ് വീസ അപേക്ഷ കാനഡ വൻതോതിൽ നിരസിക്കുന്നു:  ഓഗസ്റ്റില്‍ നിരസിക്കപ്പെട്ടത് 74 ശതമാനം അപേക്ഷ

ഇന്ത്യൻ വിദ്യാർഥികളുടെ സ്റ്റുഡന്റ് വീസ അപേക്ഷ കാനഡ വൻതോതിൽ നിരസിക്കുന്നു:  ഓഗസ്റ്റില്‍ നിരസിക്കപ്പെട്ടത് 74 ശതമാനം അപേക്ഷ

ഒട്ടാവ: ഇന്ത്യൻ വിദ്യാർത്ഥികൾ ഉപരി പഠനത്തിനായി കനേഡിയൻ സർവകലാശാലകളിലേക്ക് നൽകുന്ന അപേക്ഷകളിൽ മൃഗീയഭാഗവും നിരസിക്കപ്പെടുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ അപേക്ഷിച്ച ആളുകളിൽ 74ശതമാനം അപേക്ഷകളും നിരസിക്കപ്പെട്ടതായി കനേഡിയൻ കുടിയേറ്റ വകുപ്പ് വ്യക്തമാക്കി. കാനഡ സ്റ്റുഡന്റ വിസ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ക്കശമാക്കിയത് ഏറെ പ്രതികൂലമായി ബാധിച്ചത് ഇന്ത്യന്‍ വിദ്യാര്‍ഥികളെ. 2023-ല്‍ 34 ശതമാനം അപേക്ഷകള്‍ വിവിധ കാരണങ്ങളാല്‍ നിരസിക്കപ്പെട്ട സ്ഥാനത്താണ് 2025 ആയപ്പോള്‍ അത് ഇരട്ടിയിലധികം വര്‍ധിച്ചത്.

കനേഡിയന്‍ കുടിയേറ്റ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും കാനഡയില്‍ പഠനത്തിനായി നല്കുന്ന അപേക്ഷകളില്‍ 40 ശതമാനമാണ് നിരസിക്കപ്പെടുന്നത്. എന്നാല്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ ഇത് ലോകശരാശരിയുടെ ഇരട്ടിയോളമാണ്. ചൈനയില്‍ നിന്നുള്ള അപേക്ഷകരില്‍ 2025 ഓഗസ്റ്റില്‍ നിരസിക്കപ്പെട്ടത് 24 ശതമാനം മാത്രമാണെന്നു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കാനഡയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ അപേക്ഷയിലും വന്‍ കുറവാണുണ്ടായിട്ടുളളത്.

2 025 ഓഗസ്റ്റില്‍ 4,515 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മാത്രമാണ് അപേക്ഷ സമര്‍പ്പിച്ചത് – 2023 ഓഗസ്റ്റിലെ 20,900 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് അപേക്ഷച്ചത്. ആ സമയത്ത് കാനഡയിലേക്കുള്ള അപേക്ഷകരില്‍ നാലില്‍ ഒരാള്‍ ഇന്ത്യക്കാരായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷക്കാലം ഏറ്റവും കൂടുതല്‍ വിദേശ വിദ്യാര്‍ഥികള്‍ ഇന്ത്യയില്‍ നിന്നുമായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ അപേക്ഷ നിരസിക്കപ്പെടുന്ന പട്ടികയില്‍ ഏറ്റവും മുന്നില്‍ ഇന്ത്യ നില്ക്കുന്നത്.

കാനഡയിലെ വിദ്യാര്‍ഥി വിസ പരിശോധനയില്‍ 2023-ല്‍ 1,550-ഓളം വ്യാജ അപേക്ഷകൾ കണ്ടെത്തിയതായും ഇതിൽ നിരവധി ഇന്ത്യക്കാർ ഉൾപ്പെട്ടതായും കുടിയേറ്റ വകുപ്പ് വ്യക്തമാക്കി. കാനഡയിൽ സ്ഥിരതാമസവും തൊഴിൽ നേടാനുള്ള സാധ്യതയും കുറഞ്ഞു വരുന്ന പശ്ചാത്തലത്തിൽ ഇന്ത്യൻ വിദ്യാർഥികൾ പഠനത്തിനായി കാനഡ തെരഞ്ഞെടുക്കുന്നതിലും കുറവ് വന്നിട്ടുണ്ട്.

Canada rejects Indian students’ student visa applications in huge numbers: 74 percent of applications rejected in August

Share Email
LATEST
More Articles
Top