അമേരിക്ക ഇല്ലെങ്കിലും ലോകത്തിന് മുന്നേറാൻ കഴിയും: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി

അമേരിക്ക ഇല്ലെങ്കിലും ലോകത്തിന് മുന്നേറാൻ കഴിയും: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി

യുഎസിന്റെ സഹായമില്ലാതെ തന്നെ ലോകത്തിന് നിരവധി വിഷയങ്ങളിൽ പുരോഗതി കൈവരിക്കാൻ കഴിയുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ജോഹന്നാസ്ബർഗിൽ നടന്ന 20 നേതാക്കളുടെ യോഗത്തിലാണ് കാർണി ഈ അഭിപ്രായം വ്യക്തമാക്കിയത്.

” യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം ബഹിഷ്‌കരിച്ചിട്ടും ജി 20 നേതാക്കളുടെ യോഗത്തിൽ എത്തിച്ചേർന്ന സമവായം പ്രാധാന്യമർഹിക്കുന്നു. ജി 20 ഉച്ചകോടിയിൽ അമേരിക്ക ഔദ്യോഗികമായി പങ്കെടുത്തിട്ടില്ല എന്നിട്ടും ലോക ജനസംഖ്യയുടെ മുക്കാൽ ഭാഗവും, ആഗോള ജിഡിപിയുടെ മൂന്നിൽ രണ്ട് ഭാഗവും, ലോക വ്യാപാരത്തിന്റെ മുക്കാൽ ഭാഗവും പ്രതിനിധീകരിക്കുന്ന രാജ്യങ്ങളെ അത് ഒരുമിച്ചു കൊണ്ടുവന്നു. ആഗോള സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രം മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തലാണിത്.” കാർണി പറഞ്ഞു.

Canadian PM Mark Carney said the world can make progress sans US

Share Email
Top