ന്യൂയോർക്കിന്റെ മേയറായി സോഹ്റാൻ മാംദാനി എന്ന ഇന്ത്യൻ വംശജൻ തിരഞ്ഞെടുക്കപ്പെട്ടത് ഇക്കഴിഞ്ഞ ദിവസമാണ്. ചരിത്രപരമായ വിജയത്തിന് ശേഷം പുതിയ ചുമതലകളിലേക്ക് കടക്കുന്ന ഇന്ത്യൻ വംശജനായ മംദാനി ഡെമോക്രാറ്റ് നേതാവായ അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസുമൊത്ത് ദക്ഷിണേഷ്യൻ ഉച്ചഭക്ഷണം കഴിച്ചാണ് ആദ്യ ദിവസം ആരംഭിച്ചത്. ചായയും മോമോസും അടക്കം താൻ കഴിച്ച ഭക്ഷണങ്ങളുടെ ചിത്രം പങ്കുവെക്കാനും മംദാനി മറന്നില്ല.
ന്യൂയോർക്കിലെ ജാക്സൺ ഹൈറ്റ്സിലെ ലാലിഗുരസ് ബിസ്‌ട്രോയിൽ വെച്ചായിരുന്നു മാംദാനിയും എഒസിയും ഉച്ചഭക്ഷണം കഴിച്ചത്. ന്യൂയോർക്കിലെ ക്വീൻസിലെ ജാക്സൺ ഹൈറ്റ്സിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ-നേപ്പാളീസ് ഭക്ഷണശാലയാണ് ലാലിഗുരസ് ബിസ്‌ട്രോ.
ചായ, മോമോസ്, ആലൂ ദം , കൂടാതെ പനീർ ടിക്കയോടൊപ്പം ബാവോ എന്നിവയാണ് ഇരുവരും കഴിച്ചത്. മാംദാനിയുടെ മേയർ സ്ഥാനത്തേക്കുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകിയ ചുരുക്കം ചില ഡെമോക്രാറ്റുകളിൽ ഒരാളായിരുന്നു കോൺഗ്രസ് വുമൺ ഒകാസിയോ കോർട്ടെസ്.
Chai and Momos: Mandani’s start with a South Asian lunch













