ചിക്കാഗോ എക്യൂമെനിക്കല്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റ് നവംബര്‍ 22 ന്

ചിക്കാഗോ എക്യൂമെനിക്കല്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റ് നവംബര്‍ 22 ന്

ചിക്കാഗോ : എക്കുമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിിച്ചു. നവംബര്‍ 22 ശനിയാഴ്ച രാവിലെ 9.30 മുതല്‍ 5 30 pm വരെ ഗ്ലന്‍ എലന്‍ അകെര്‍മാന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടത്തപ്പെടുന്ന ഈ ടൂര്‍ണമെനിന്റെ നേതൃത്വം നല്‍കുന്നത് റവ. ബിജു യോഹന്നാനും കണ്‍വീനറായി റോഡ്‌നി സൈമണ്‍ എന്നിവരടങ്ങുന്ന ഒരു കമ്മിറ്റിയാണ്.

ഏകദേശം 10 ടീമുകള്‍ വിവിധ ഇടവകകളില്‍ നിന്നായി പങ്കെടുക്കുന്നു. ചിക്കാഗോയിലെ യുവജനങ്ങള്‍ക്ക് ഒത്തുചേരുവാനും കൗണ്‍സിലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുവാനും 2007 ആരംഭിച്ച സ്‌പോര്‍ട്‌സ് മിനിസ്റ്ററിയുടെ ഭാഗമാണ് ഈ ബാസ്‌കറ്ട്‌ബോള്‍ ടൂര്‍ണ്ണമെന്റ്. വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടെങ്കിലും ക്രിസ്തുദേവന്റെ സ്‌നേഹം നമ്മളില്‍ വസിക്കുവാന്‍ ഇടയാകട്ടെ എന്ന് മനസ്സിലാക്കുവാനും പ്രവര്‍ത്തിക്കുവാനും ഈ വീഥികള്‍ സഹായം ആകുന്നു.

കൂടുതല്‍ ഒരു വിവരങ്ങള്‍ക്ക്
Rev. Biju Yohannan
224 304 9311
Rodney Simon
630 730 8218
Achenkunju Mathew
847 912 2578

Chicago Ecumenical Basketball Tournament on November 22

Share Email
LATEST
More Articles
Top