ചിക്കാഗോ മലയാളി അസോസിയേഷന്‍ ചാരിറ്റി ഡേ ഉദ്ഘാടനം പ്രൗഢോജ്ജ്വലമായി

ചിക്കാഗോ മലയാളി അസോസിയേഷന്‍ ചാരിറ്റി ഡേ ഉദ്ഘാടനം പ്രൗഢോജ്ജ്വലമായി

ചിക്കാഗോ :ചിക്കാഗോ മലയാളി അസോസിയേഷന്റെ 2025-27 കാലയളവിലേക്കുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രൗഢഗംഭീരമായി നടന്നു. അസോസിയേഷന്‍ ഹാളില്‍ പ്രസിഡണ്ട് ജോസ് മണക്കാട്ടിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ സെക്രട്ടറി ബിജു മുണ്ടക്കല്‍ അവതാരകനായിരുന്നു.

ചിക്കാഗോ മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ :ആശിഷ് തോമസിന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ ഡോ.സൂസന്‍ ചാക്കോ സ്വാഗതം ആശംസിച്ചു. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പ്രശസ്ത മജീഷ്യനും മോട്ടിവേഷണല്‍ സ്പീക്കറും പ്രമുഖ ചാരിറ്റി പ്രവര്‍ത്തകനുമായ ഗോപിനാഥ് മുതുകാട് നിര്‍വ്വഹിച്ചു .ദയ,ദാനം,ദമം എന്നീ തത്വങ്ങളില്‍ അധിഷ്ഠിതമാകണം നമ്മുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളെന്ന് തന്റെ പ്രഭാഷണത്തിലൂടെ മുതുകാട് സദസ്സിനെ ഓര്‍മിപ്പിച്ചു.

തന്റെ തീഷ്ണമായ ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയ ഗോപിനാഥ് മുതുകാട് സദസിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടു പോയത് വേറിട്ടൊരു അനുഭവമായി. മുഖ്യ പ്രഭാഷണം നടത്തിയ മിസ്സൂരി സിറ്റി മേയര്‍ റോബിന്‍ ജെ ഏലക്കാട്ട് ചിക്കാഗോ മലയാളി അസോസിയേഷന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും പ്രകീര്‍ത്തിച്ചതോടൊപ്പം ,അടുത്ത രണ്ടു വര്‍ഷങ്ങള്‍ വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാന്‍ പുതിയ നേതൃത്വത്തിന് കഴിയട്ടെ എന്ന് ആശംസിക്കുകയും ചെയ്തു

മൂന്നാം തവണയും മിസ്സൂരി സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ട റോബിനെ സമ്മേളനം അഭിനന്ദിച്ചു . ചാരിറ്റി പ്രവര്‍ത്തന ഉദ്ഘാടനസമ്മേളനത്തിന്റെ സ്‌പോണ്‍സറും കെയര്‍ ആന്‍ഡ് ഷെയര്‍ ചാരിറ്റി ഓര്‍ഗനൈസേഷന്റെ ഫൗണ്ടര്‍ ചെയര്‍മാനുമായ ടോണി ദേവസ്സി , അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തന്റെ എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തതോടൊപ്പം ,മുതുകാടിന്റെ നേതൃത്വത്തില്‍ തിരുവന്തപുരത്ത് പ്രവര്‍ത്തിക്കുന്ന DA-C ക്ക് (Different Art Center) പതിനായിരം ഡോളര്‍ സംഭാവന വാഗ്ദാനം നല്‍കുകയും ചെയ്തു .

തുടര്‍ന്ന് ആശംസകള്‍ അറിയിച്ചു സംസാരിച്ച ലൈഫ് ആന്‍ഡ് ലിംബ് സ്ഥാപകന്‍ ശ്രീ ജോണ്‍സന്‍ സാമുവേല്‍ ,അര്‍ഹരായവര്‍ക്ക് സഹായം നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഊന്നിപ്പറഞ്ഞു .ലൈഫ് ആന്‍ഡ് ലിംബിലൂടെ ,അര്‍ഹരായ ആളുകള്‍ക്ക് ,വിദേശ നിര്‍മ്മിതകൃത്രിമക്കാലുകള്‍ സൗജന്യമായി നല്‍കിക്കൊണ്ട് ,എല്ലാവര്‍ക്കും മാതൃകയാവുകയാണ് ജോണ്‍സന്‍ സാമുവേല്‍. തുടര്‍ന്ന് ഫൊക്കാന മുന്‍ പ്രസിഡണ്ട് പോള്‍ കറുകപ്പള്ളില്‍ ,ഫോമാ സെന്‍ട്രല്‍ റീജിയന്‍ വൈസ് പ്രസിഡണ്ട് ജോണ്‍സന്‍ കണ്ണൂക്കാടന്‍ ,ഫൊക്കാന റീജിയന്‍ വൈസ് പ്രസിഡണ്ട് സന്തോഷ് നായര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു .

തുടര്‍ന്ന് മൌണ്ട് പ്രോസ്പെക്റ്റിലുള്ള ഫുഡ് പാന്‍ട്രിയിലേക്ക് ചിക്കാഗോ മലയാളി അസോസിയേഷന്‍ നല്‍കുന്ന സംഭാവന പ്രസിഡണ്ട് ജോസ് മണക്കാട്ടില്‍ നിന്നും ഏറ്റു വാങ്ങിക്കൊണ്ട് മേയര്‍ റോബിന്‍ ജെ ഏലക്കാട്ട് നിര്‍വ്വഹിച്ചു.
ചാരിറ്റി പ്രവര്‍ത്തന രംഗത്ത് നിരവധി വര്‍ഷങ്ങളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള ടോണി ദേവസ്സിയെ മേയര്‍ റോബിന്‍ ജെ ഏലക്കാട്ട് പൊന്നാട അണിയിച്ച് ആദരിച്ചു.

.ചിക്കാഗോ മലയാളി അസോസിയേഷന്റെ 2025-27 കാലയളവിലേക്കുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ,നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തിക്കൊണ്ട് മുതുകാട് ,മേയര്‍ റോബിന്‍ ജെ ഏലക്കാട്ട് ,ടോണി ദേവസ്സി ,ജോണ്‍സന്‍ സാമുവേല്‍ , പോള്‍ കറുകപ്പള്ളില്‍ ,സന്തോഷ്നാ യര്‍, ജോണ്‍സന്‍ കണ്ണൂക്കാടന്‍ ,ജോസ് മണക്കാട്ട് ,ബിജു മുണ്ടക്കല്‍,അച്ചന്‍്കുഞ്ഞു മാത്യു ,ലൂക്ക് ചിറയില്‍ ,ബോര്‍ഡ്അംഗങ്ങള്‍
ആയ വര്‍ഗീസ് തോമസ്, ഡോ സൂസന്‍ ചാക്കോ ,ഡോ എബ്രഹാംമാത്യു,ബീന ജോര്‍ജ് ,ജിനോയ് മാത്യു എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക്തെളിയിച്ചു കൊണ്ട് നിര്‍വ്വഹിച്ചു . അച്ചന്‍കുഞ്ഞു മാത്യു പങ്കെടുത്ത ഏല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.

Chicago Malayali Association Charity Day inauguration was a grand success

Share Email
LATEST
More Articles
Top