ന്യൂഡല്‍ഹി: വര്‍ധിച്ചു വരുന്ന തെരുവുനായ പ്രശ്‌നത്തില്‍ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. എല്ലാ സംസ്ഥാന സര്‍ക്കാരുകളും ഇതു സംബന്ധിച്ച നടപടി സ്വീകരിക്കണമെന്നും എടുത്ത നടപടികള്‍ ക്യതൃമായി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ അറിയിക്കണമെന്നും കോടതി അറിയിച്ചു.
കൂടാതെ, ആശുപത്രികള്‍ അടക്കമുള്ള പൊതുയിടങ്ങളായ സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുള്‍, ബസ് സ്റ്റാന്‍ഡ് റെയില്‍വേ സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് തെരുവ് നായ്ക്കളെ നീക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളും നടപടി സ്വീകരിക്കണമെന്ന കര്‍ശന നിര്‍ദേശമാണ് നല്‍കിയത്.
മൃഗങ്ങളെ കണ്ടെത്താന്‍ പെട്രോളിങ് സംഘത്തെ നിയോഗിക്കണം.
ദേശീയപാതയടക്കമുള്ള റോഡുകളില്‍ നിന്ന് കന്നുകാലികള്‍, നായ്ക്കള്‍ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് നിര്‍ദേശം. അതോടൊപ്പം മറ്റൊരു പ്രധാന നിരീക്ഷണമായി പറഞ്ഞത് നായകളുടെ വന്ധീകരണത്തിനു ശേഷം അവയെ പിടിച്ച അതേസ്ഥലത്ത് തുറന്നു വിടരുതെന്നും ഉത്തരവില്‍ പറയുന്നു.
Chief Secretaries are also instructed to promptly inform about the steps taken on the stray dog issue.










