ബീജിംഗ്: ലോകത്ത് ആദ്യമായി ആണവാക്രമണത്തെ അതിജീവിക്കാന്‍ കഴിയുന്ന കൃത്രിമ ദ്വീപ് ചൈന നിര്‍മിക്കുന്നു. 2028 ഓടെ ഈ ദ്വീപ് പ്രവര്‍ത്തന സജ്ജമാകും. ആണവ സ്‌ഫോടനങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന രീതിയില്‍ രൂപകല്പന ചെയ്യുന്ന ഈ ദ്വീപിന് 78,000 ടണ്‍ ഭാരമാണുള്ളത്. 238 പേര്‍ക്ക് നാലുമാസത്തേയ്ക്ക് പുറത്തുനിന്നും ഒരു സഹായവുമില്ലാതെ ഈ ദ്വീപില്‍ കഴിയാന്‍ സാധിക്കും.
ചൈനയുടെ ഫുജിയന്‍ വിമാനവാഹിനിക്കപ്പലിന്റെ വലുപ്പത്തിലാണ് കൃത്രിമ ദ്വീപ് നിര്‍മിക്കുന്നത്. 2028 ഓടെ പ്രവര്‍ത്തനക്ഷമമാക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതെന്നു നിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന ലിന്‍ സോങ്കിന്‍ ഇക്കണോമിക് ഇന്‍ഫര്‍മേഷന്‍ ഡെയ്ലിയോട് പറഞ്ഞു. ദ്വീപിന് 138 മീറ്റര്‍ നീളവും 85 മീറ്റര്‍ വീതിയുമാണ് ഉണ്ടാവുക.
ആണവ സ്‌ഫോടന പ്രതിരോധത്തിനുള്ള ഒരു സൈനിക ക്രമീകരണങ്ങളായിരിക്കും ഇതില്‍ ഒരുക്കുക. ആണവ ആക്രമണങ്ങളുടെ ഏറ്റവും മോശം സാഹചര്യത്തെ പോലും ഈ ഘടനയ്ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുമെന്നാണ് ഇതിന്റെ പ്രത്യേകത.
China Building World’s 1st Artificial Floating Island That Can Survive Nukes













