ലണ്ടന്‍: മൂന്നു വര്‍ഷത്തിനിടെ 24 ലൈംഗീക കുറ്റകൃത്യങ്ങള്‍ നടത്തിയ സംഭവത്തില്‍ ചൈനക്കാരന്് യുകെയില്‍ ജീവപര്യന്തം തടവ് ശിക്ഷ.
ബലാത്സംഗം, ലൈംഗികാതിക്രമം, ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തല്‍ എന്നിവയുള്‍പ്പെടെ മൂന്നു വര്‍ഷത്തിനിടെ 24 ലൈംഗിക കുറ്റകൃത്യങ്ങളില്‍ ചൈനീസ് വംശജനായ ചാവോ സൂ കുറ്റസമ്മതം നടത്തി. ഇതിനു പിന്നാലെയാണ് ജീവപര്യന്തം തടവ് വിധിച്ചുകൊണ്ട് വിധി പ്രസ്താവിച്ചത്.
രാജ്യത്തെ എക്കാലത്തെയും ഏറ്റവും വലിയ ലൈംഗിക കുറ്റവാളികളില്‍ ഒരാള്‍’ എന്ന്് വിശേഷിപ്പിച്ചാണ് ബ്രിട്ടീഷ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.ലണ്ടനിലെ വൂള്‍വിച്ച് ക്രൗണ്‍ കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രതി 14 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണം. സ്ത്രീകള്‍ക്ക് മയക്കുമരുന്നു നല്കിയശേഷം പീഢിപ്പിച്ചതായും പ്രതി സമ്മതിച്ചു.
തന്റെ ഫ്‌ളാറ്റിലെത്തിച്ചു പീഡിപ്പിച്ച ശേഷം ആ ദൃശ്യങ്ങളും ഇയാള്‍ പകര്‍ത്തിയതായി പോലീസ് പറഞ്ഞു. ഇയാളുടെ ആക്രമണത്തിന് ഇരയായ ഏഴുപേര്‍ രംഗത്തു വന്നു. കൂടുതല്‍ ആളുകളെ തിരിച്ചറിയാനുണ്ടെന്നും പോലീസ് വ്യക്തമാക്കി
Chinese Man Dubbed ‘Most Prolific Sex Offender’ Jailed For Life In UK













