വാഷിംഗ്ടണ്‍: ചൈനീസ് പ്രസിഡന്റ് ഷി ജിപിന്‍ അസാധാരണ നീക്കവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ നേരിട്ട് ഫോണില്‍ വിളിച്ചു. തായ് വാനുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ വീണ്ടും സജീവമായി വരുന്നതിനിടെയാണ് ചൈനീസ് പ്രസിഡന്റിന്റെ ഈ ഫോണ്‍വിളിയെന്നതാണ് ശ്രദ്ധേയം.
ഇരുവരും തമ്മിലുള്ള സംഭാഷണത്തിനിടെ വരുന്ന ഏപ്രിലില്‍ താന്‍ ചൈന സന്ദര്‍ശിക്കുമെന്നു ട്രംപ് അറിയിച്ചു. തായ് വാന്‍ , യുക്രയിന്‍ പ്രശന്ങ്ങള്‍ ഇരുവരും തമ്മിലുള്ള ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. തായ് വാന്‍ ചൈനയെ സംബന്ധിച്ചിടത്തോളം എത്രയധികം പ്രാധാന്യമര്‍ഹിക്കുന്നു എന്നു വ്യക്തമാക്കാനാണ് ചൈനീസ് പ്രസിഡന്റ് പ്രധാനമായും ശ്രമിച്ചത്. തായ്വാന്റെ സ്വയംഭരണത്തെ ജപ്പാന്‍ പിന്തുണച്ചതോടെയാണ് ചൈനയുടെ ഭാഗത്തുനിന്നുള്ള അസാധാരണമായ ഈ ഫോണ്‍വിളി.
സംഭാഷണത്തിന്റെ പ്രധാന വിഷയം തായ്വാനായിരുന്നുനെന്നു ചൈനീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.എന്നാല്‍ ട്രംപ് തന്റെ സംഭാഷണത്തില്‍ യുക്രെയിന്‍ റഷ്യ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ചൈനയുടെ പങ്കാളിത്തം തേടിയതായും റിപ്പോര്‍ട്ടുണ്ട്. കൂടാതെ ഫെന്റനില്‍, സോയാബീന്‍ എന്നിവയും ചര്‍ച്ചയായതായി അമേരിക്കന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
Chinese President makes unusual move: Calls US President Trump directly on the phone; Trump says he will visit China in April













