ഡാലസിൽ അന്തരിച്ച സി.എം മാത്യു ചെറുകരയുടെ പൊതുദർശനം വെള്ളിയാഴ്ച്ച

ഡാലസിൽ അന്തരിച്ച സി.എം മാത്യു ചെറുകരയുടെ പൊതുദർശനം വെള്ളിയാഴ്ച്ച

ഷാജി രാമപുരം

ഡാലസ്: ഡാലസിൽ അന്തരിച്ച പത്തനംതിട്ട അയിരൂർ ചെറുകര പീടികയിൽ സി.എം മാത്യുവിന്റെ(85) പൊതുദർശനം നാളെ (വെള്ളി) വൈകിട്ട് ആറു മുതൽ 8.30 വരെ ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ (11550 Luna Road, Farmers Branch TX 75234) നടത്തപ്പെടും.

സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 9 മണി മുതൽ ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ നടത്തപ്പെടും. തുടർന്ന് കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും.

മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവകയുടെ വിവിധ ചുമതലകൾ വഹിച്ചിട്ടുള്ള പരേതനായ സി.എം മാത്യു ഡാലസിലെ മാർത്തോമ്മാ ദേവാലയത്തിന്റെ തുടക്കക്കാരിൽ പ്രധാനിയാണ്. പത്തനംതിട്ട തോന്ന്യാമല താന്നിമൂട്ടിൽ കുടുംബാംഗമായ അന്നമ്മ മാത്യു ആണ് സഹധർമ്മിണി.

മക്കൾ: സ്റ്റാൻലി മാത്യു, നാൻസി (ഇരുവരും ഡാലസിൽ).മരുമക്കൾ: അറ്റേർണി കവിത, ബ്രാഡ്കൊച്ചുമക്കൾ: അബിഗേൽ, ഇസബെല്ല, കെസിയ, വൈയറ്റ്.ഭാര്യാ സഹോദരങ്ങൾ: ബിഷപ് സിമ്മി മാത്യുസ് (എപ്പിസ്കോപ്പൽ ചർച്ച്), തോമസ് മാത്യു (ഡാലസ്), മേരി മാത്യു (ബാംഗ്ലൂർ).സംസ്കാര ചടങ്ങുകൾ www.provisiontv.in എന്ന വെബ് സൈറ്റില്‍ ദര്‍ശിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: തോമസ് മാത്യു, 817 723 5390

CM Mathew Cherukara, who passed away in Dallas, will be laid to rest on Friday.

Share Email
LATEST
Top