ഭക്ഷ്യസഹായ പദ്ധതി തുടരണം: ട്രംപിന് കോടതി നിര്‍ദേശം

ഭക്ഷ്യസഹായ പദ്ധതി തുടരണം: ട്രംപിന് കോടതി നിര്‍ദേശം

വാഷിംഗ്ടണ്‍: അടച്ചു പൂട്ടല്‍ ഒരുമാസത്തിലേക്ക് അടുക്കുന്നതിനിടെ യുഎസിലെ ഏറ്റവും വലിയ ഭക്ഷ്യസഹായ പദ്ധതിയായ സ്നാപ്ത തുടരാന്‍ കോടതി ഉത്തരവ്. മസാച്ചുസെറ്റ്സിലും റോഡ് ഐലന്‍ഡിലുമുള്ള കോടതികളാണ് ട്രംപ് ഭരണകൂടത്തോട് പദ്ധതി തുടരാന്‍ ഉത്തരവിട്ടത്. ഉത്തരവുകള്‍ പ്രകാരം വൈറ്റ് ഹൗസ് അടിയന്തര നിധിയില്‍ നിന്ന് ഫണ്ട് ഉപയോഗിച്ച് ഒരുമാസത്തേക്കെങ്കിലും പദ്ധതി നിലനിര്‍ത്തേണ്ടിവരും.

42 മില്യണ്‍ ആളുകളാണ് സ്നാപ് പദ്ധതിയിലൂടെ പ്രതിമാസ ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നത്. ഫണ്ടിംഗ് നവംബര്‍ 1ന് അവസാനിക്കുന്ന സാഹചര്യത്തില്‍, ‘അമേരിക്കക്കാര്‍ വിശന്നിരിക്കേണ്ടിവരില്ല’ എന്ന് ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍വ്യക്തമാക്കി

സ്നാപ്പിന് പൂര്‍ണമായോ ഭാഗികമായോ ഫണ്ട് ചെയ്യണമെന്ന തീരുമാനം ഭരണകൂടം കോടതികള്‍ക്ക് വിട്ടു നല്‍കിയതിനാല്‍, നിരവധി കുടുംബങ്ങള്‍ക്ക് സഹായം വൈകാന്‍ സാധ്യതയുണ്ട്.

Court orders Trump to continue food aid program

Share Email
LATEST
More Articles
Top