കൊളംബോ: ശ്രീലങ്കയില്‍ ആഞ്ഞടിച്ച ഡിറ്റ് വാ ചുഴലിക്കാറ്റും അതിശക്തമായ മഴയും വന്‍ നാശം വിതച്ചു. ഇതുവരെ 100 പേരുടെ മരണം സ്ഥിരീകരിച്ചു. നൂറുകണക്കിന് ആളുകളെ കാണാനില്ല. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. വീടുകളില്‍ ഉള്‍പ്പെടെ വെള്ളം കയറിയതിനെ തുടര്‍ന്ന് പതിനായിരങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കൊളംബോ ഉള്‍പ്പെടെയുളള വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താറുമാറായി.
ഇന്നലെ ശ്രീലങ്കയുടെ കിഴക്കന്‍ തീരത്താണ് ഡിറ്റ് വാ കരകയറിയത്.
കനത്ത മഴയെത്തുടര്‍ന്ന് വ്യാപക മണ്ണിടിച്ചിലിലാണ്ണ്് കൂടുതല്‍ മരണങ്ങള്‍ക്ക് സംഭവിച്ചത്. 30 സെന്റീമീറ്റര്‍ മഴ പെയ്തു. രമണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും 3,000 വീടുകള്‍ തകര്‍ന്നു. നദികളും ജലസംഭരണികളും കരകവിഞ്ഞൊഴുകി. അമ്പാറ, ബട്ടിക്കലോവ, ട്രിങ്കോമാലി, കാന്‍ഡി, നുവാര ഏലിയ എന്നീ മേഖലകളില്‍ കനത്ത മഴയാണ് തുടരുന്നത്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യവും രംഗത്തിറങ്ങി. അടിയന്തിരഘട്ടം നേരിടാ്ന്‍ ശ്രീലങ്കയ്ക്ക് 6.5 മെട്രിക് ടണ്‍ ഭക്ഷ്യവസ്തുക്കള്‍ ഇന്ത്യ കൈമാറി. ചുഴലിക്കാറ്റ് ഇന്ത്യയുടെ തെക്കന്‍ ഭാഗത്തേക്ക് നീങ്ങുകയാണ്. ഈ തീരമേഖലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Cyclone Dit Vat batters Sri Lanka: Death toll exceeds 100; Tens of thousands displaced; 3,000 homes destroyed












