താങ്ക്‌സ് ഗിവിംങ് ആഘോഷ കൂടായ്മ ഒരുക്കി ഡാളസ് ജോയ് മിനിസ്ട്രി

താങ്ക്‌സ് ഗിവിംങ് ആഘോഷ കൂടായ്മ ഒരുക്കി ഡാളസ് ജോയ് മിനിസ്ട്രി

ഡാളസ്: ക്രിസ്തു രാജ ക്‌നാനായ കത്തോലിക്ക ഇടവക സീനിയര്‍ ഗ്രൂപ്പ് അഗങ്ങളുടെ ‘ജോയ്’ മിനിസ്ട്രി താങ്ക്‌സ് ഗിവിംങ് കൂട്ടായ്മ ഏവര്‍ക്കും നവ്യാനുഭവമായി. ദൈവത്തിന് കൃതഞ്ജത അര്‍പ്പിച്ച് കൊണ്ട് വികാരി ഫാ. ബിന്‍സ് ചേത്തലില്‍ വി. കുര്‍ബ്ബാന അര്‍പ്പിച്ചു.

സെന്റ് പയസ് റ്റെന്ത് ഹാളില്‍ നടന്ന കൂട്ടായ്മയില്‍ പ്രസിഡന്റ് തിയോഫില്‍ ചാമക്കാല എല്ലാവരെയും പ്രത്യേകം സ്വാഗതം ചെയ്തു. തുടര്‍ന്ന് വികാരി ഫാ. ബീന്‍സ് ചേത്തലില്‍ സെമിനാര്‍ നയിക്കുകയും പഴയ ഭാരവാഹികള്‍ ചെയ്ത സേവനത്തിന് പ്രത്യേകം നന്ദീ അര്‍പ്പിച്ചു. എക്‌സിക്യൂട്ടിവ് അംഗം ജോയി വരുകുകാലായില്‍ വിവിധ കലാപരുപാടികള്‍ക്ക് നേതൃത്വം നല്‍കി.

2026-2027 വര്‍ഷത്തേക്ക് പുതിയ എക്‌സീക്യുട്ടീവ് അംഗങ്ങള്‍ ആയി തിയോഫില്‍ ആന്‍ഡ് ലീലാമ്മ ചാമക്കാല, അലക്‌സ് ആന്‍ഡ് സാറാമ്മ മാക്കീല്‍ കല്ലിടുക്കില്‍, തോമസ് ആന്‍ഡ് ട്രെയിസി മുകളില്‍, തോമസ് ആന്‍ഡ് ഡോളി ചാമക്കാല, മത്തച്ചന്‍ ആന്‍ഡ് ഗ്രേസി കട്ടപ്പുറം എന്നിവരെ തിരഞ്ഞെടുത്തു. കലാപരുപാടികള്‍ക്കും മീറ്റിംങ്ങീനും ശേഷം എല്ലാവരും തായ്ക്‌സ് ഗിവിങ്ങ് ഭക്ഷണം കഴിച്ച് പിരിഞ്ഞു. പ്രായം മറന്ന് ആവേശത്തോടെ നടന്ന ഒത്ത് ചേരല്‍ ഒരു പുത്തന്‍ ഉണര്‍വ് അവര്‍ക്ക് നല്‍കി

വാര്‍ത്ത: സിജോയ് പറപ്പള്ളില്‍

Dallas Joy Ministry hosts Thanksgiving celebration

Share Email
LATEST
More Articles
Top