വാഷിങ്ടൺ: അമേരിക്കയിലും കാനഡയിലും ഡേലൈറ്റ് സേവിംഗ് സമയം (Daylight Saving Time) ഈ ഞായറാഴ്ച അവസാനിക്കുന്നു. അതായത്, പുലർച്ചെ 1:59-ന് ശേഷം ക്ലോക്കുകൾ തിരിച്ചും 1:00 ആക്കും. ഇതോടെ ആളുകൾക്ക് ഒരു മണിക്കൂർ അധികം ഉറങ്ങാനാകും. ഡേലൈറ്റ് സേവിംഗ് സമയം ഈ വർഷം മാർച്ച് 9-നാണ് ആരംഭിച്ചത്. ഇനി 2026 മാർച്ച് 8 നാണ് അടുത്ത ഡേലൈറ്റ് സേവിംഗ് സമയം ആരംഭിക്കുക.
1918-ലാണ് അമേരിക്കയിൽ ഡേലൈറ്റ് സേവിംഗ് സമയ സംവിധാനം ആരംഭിച്ചത്. വേനൽക്കാലത്ത് കൂടുതൽ പ്രകാശം പ്രയോജനപ്പെടുത്താനാണ്. 1966-ൽ പാസായ യൂണിഫോം ടൈം ആക്ട് പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും സമയം മാറ്റുന്ന തീയതികൾ ഏകീകരിച്ചു. എന്നാൽ ഹവായിയും അരിസോണയിലെ ഭൂരിഭാഗം പ്രദേശങ്ങളും ഡേലൈറ്റ് സേവിംഗ് സമയം പാലിക്കുന്നില്ല. അതുപോലെ നാഷണൽ കോൺഫറൻസ് ഓഫ് സ്റ്റേറ്റ് ലെജിസ്ലേച്ചേഴ്സ് പ്രകാരം, അമേരിക്കയിലെ സമോവ, ഗുവാം, പ്യൂർട്ടോ റിക്കോ, യുഎസ് വിർജിൻ ദ്വീപുകൾ, നോർത്തേൺ മരിയാന ദ്വീപുകൾ എന്നീ യുഎസ് പ്രദേശങ്ങളും സ്ഥിരമായ സ്റ്റാൻഡേർഡ് സമയം പാലിക്കുന്നു.
2022-ൽ സെനറ്റ് “സൺഷൈൻ പ്രൊട്ടക്ഷൻ ആക്ട്” പാസാക്കിയെങ്കിലും കോൺഗ്രസിൽ അത് മുന്നോട്ട് പോയില്ല. വർഷം മുഴുവൻ ഈ സമയം നിലനിർത്താനുള്ള നിയമനിർമാണം ഇപ്പോഴും പൂർത്തിയായിട്ടില്ല. ആരോഗ്യ വിദഗ്ധർ പറയുന്നത് സ്ഥിരമായ ഡേലൈറ്റ് സേവിംഗ് സമയം ശരീരത്തിന്റെ ഉറക്കക്രമത്തെ ബാധിക്കാമെന്നാണ്. പ്രകാശം ലഭിക്കാതിരിക്കുന്നത് ഉറക്കഹോർമോണുകളെ ബാധിക്കുകയും ഉറക്കക്ഷയം വർധിപ്പിക്കുകയും അവർ പറയുന്നു.
Daylight Saving Time ends soon clocks to fall back













