ഹോങ്കോംഗിലെ തീപിടുത്തം മരണം 94 ആയി:  ഇനിയും കാണാമറയത്ത് നിരവധിയാളുകള്‍

ഹോങ്കോംഗിലെ തീപിടുത്തം മരണം 94 ആയി:  ഇനിയും കാണാമറയത്ത് നിരവധിയാളുകള്‍

ബീജിംഗ്:ഹോങ്കോഗിലെ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടുത്തതത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 94 ആയി ഉയര്‍ന്നു. ഇനിയും നിരവധിപ്പേരം കാണാനുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. തീപിടിച്ച് ഏഴു പാര്‍പ്പിട സമുച്ചയത്തിലെ നാലെണ്ണത്തിലെ തീ പൂര്‍ണമായും അണച്ചതായും മൂന്നെണ്ണത്തിലെ തീ അണയ്ക്കാനുള്ള പ്രവര്‍ത്തനം തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

എത്ര പേരെ കാണാതായെന്നോ കുടുങ്ങിക്കിടക്കുന്നുണ്ടെന്നോ  പൂര്‍ണമായ റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ പുറത്തു വിട്ടിട്ടില്ല . വ്യാഴാഴ്ച പുലര്‍ച്ചെ 279  പേരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇല്ലാതായതായി  ഹോങ്കോംഗ് ലീഡര്‍ ജോണ്‍ ലീ പറഞ്ഞു. കാണാതായവരെക്കുറിച്ചോ തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ എത്ര പേര്‍ ഇനിയും കുടുങ്ങികിടക്കുന്നുണ്ടെന്നതിനെക്കുറിച്ചോ ഇപ്പോഴും അധികൃതര്‍ വിവരങ്ങള്‍ നല്കിയിട്ടില്ല.

വാങ്ഫുക് കോര്‍ട്ട് ഹൗസിംഗ് കോംപ്ലക്സിലെ 32 നില കെട്ടിട സമുച്ചയത്തിലെ ഏഴോളം ബ്ലോക്കുകളിലാണ് തീ പടര്‍ന്നത്. 2000 ത്തോളം ആളുകള്‍ താമസിക്കുന്ന കെട്ടിടസമുച്ചയമാണിത്. പ്രാദേശീക സമയം ബുധനാഴ്ച്ച വൈകുന്നേരം 6.30 ഓടെയാണ് സംഭവമുണ്ടായത്. കെട്ടിടങ്ങളുടെ പുറംഭാഗത്ത് നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി സ്ഥാപിച്ചിരുന്ന മുളകൊണ്ടുള്ള സ്‌കഫോള്‍ഡിംഗില്‍ നിന്നാണ് തീ അതിവേഗം സമീപത്തെ ബ്ലോക്കുകളിലേക്ക് പടര്‍ന്നുപിടിച്ചത്.

Death Count In Hong Kong’s Deadly Fire Rises To 94, Many Missing

Share Email
Top