തായ്‌പോയ്: ഹോങ്കോങ്ങിലെ പാര്‍പ്പിട സമുച്ചയത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരണ സംഖ്യ 44 ആയി ഉയര്‍ന്നു. 45 പേരുടെ നില ഗുരുതരമാണെന്നും 279 പേരെ കാണാനില്ലെന്നുമാണ് റിപ്പോര്‍ട്ട്. വാങ്ഫുക് കോര്‍ട്ട് ഹൗസിംഗ് കോംപ്ലക്‌സിലെ 32 നില കെട്ടിട സമുച്ചയത്തിലെ ഏഴോളം ബ്ലോക്കുകളിലാണ് തീ പടര്‍ന്നത്.
2000 ത്തോളം ആളുകള്‍ താമസിക്കുന്ന കെട്ടിടസമുച്ചയമാണിത്. പ്രാദേശീക സമയം ബുധനാഴ്ച്ച വൈകുന്നേരം 6.30 ഓടെയാണ് സംഭവമുണ്ടായത്. നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. കെട്ടിടത്തിന്റെ പുറംഭാഗം മുഴുവന്‍ തീ വ്യാപിച്ചു.
കെട്ടിടങ്ങളുടെ പുറംഭാഗത്ത് നിര്‍മ്മാണ ആവശ്യങ്ങള്‍ക്കായി സ്ഥാപിച്ചിരുന്ന മുളകൊണ്ടുള്ള സ്‌കഫോള്‍ഡിംഗില്‍ നിന്നാണ് തീ അതിവേഗം സമീപത്തെ ബ്ലോക്കുകളിലേക്ക് പടര്‍ന്നുപിടിച്ചത്.
അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ ര തീയണയ്ക്കുന്നതിനുള്ള തീവ്രശ്രമം തുടരുകയാണ്. കെട്ടിടങ്ങളുടെ മുകള്‍ നിലകളില്‍ ഉള്ളവരാണ് കുടുങ്ങിക്കിടക്കുന്നത്. ഏറ്റവും ഉയര്‍ന്ന ലെവല്‍ അഞ്ചിലുള്ള തീപിടുത്തമായി കണക്കാക്കിയാണ് രക്ഷാ പ്രവര്‍ത്തനം തുടരുന്നത്. ഹോങ്കോംഗില്‍ 30 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ തീപിടുത്തമാണിത്.മരണപ്പെട്ടവരില്‍ ഒരാള്‍ അഗ്നിശമനരക്ഷാ പ്രവര്‍ത്തകനാണ്. സംഭവത്തില്‍ അധികൃതര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Death toll in Hong Kong building fire rises to 44; 45 in critical condition













