ഡൽഹി സ്ഫോടനം: ഇന്ത്യ കണ്ടത് നിന്ദ്യമായ ഭീകരാക്രമണമെന്ന് കേന്ദ്രം, ‘തീവ്രവാദത്തോട് പോരാടാൻ ഒറ്റക്കെട്ടായി നിലകൊള്ളും’

ഡൽഹി സ്ഫോടനം: ഇന്ത്യ കണ്ടത് നിന്ദ്യമായ ഭീകരാക്രമണമെന്ന് കേന്ദ്രം, ‘തീവ്രവാദത്തോട് പോരാടാൻ ഒറ്റക്കെട്ടായി നിലകൊള്ളും’

ഡൽഹി : ഡൽഹിയിലെ റെഡ് ഫോർട്ടിന് സമീപം നടന്ന സ്ഫോടനം ഇന്ത്യ കണ്ട നിന്ദ്യമായ ഭീകരാക്രമണമെന്ന് കേന്ദ്രം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് വിലയിരുത്തൽ. രാജ്യത്തിന്റെ തലസ്ഥാനത്ത് നടന്ന ആക്രമണത്തെ കേന്ദ്ര കാബിനറ്റ് കമ്മിറ്റി ശക്തമായ ഭാഷയിൽ അപലപിച്ചു.

സ്ഫോടനത്തിന്റെ വിശദാംശങ്ങൾ യോഗം വിലയിരുത്തി. രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും തീവ്രവാദ ഭീഷണികളെ നേരിടാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. സ്ഫോടനത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് യോഗശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ കേന്ദ്രം വ്യക്തമാക്കി. ഭീരുത്വപരമായ പ്രവർത്തികൾ നമ്മുടെ രാജ്യത്തെ ഭയപ്പെടുത്താനോ നമ്മുടെ ദൃഢനിശ്ചയത്തെ തകർക്കാനോ പോകുന്നില്ല. ഇന്ത്യ തീവ്രവാദത്തോട് പോരാടാൻ ഒറ്റക്കെട്ടായി നിലകൊള്ളും. പരിക്കേറ്റവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും കാബിനറ്റ് കമ്മിറ്റി അറിയിച്ചു.

Share Email
Top