ഡൽഹി സ്ഫോടനം: കേരളത്തിലും ശക്തമായ സുരക്ഷ ഒരുക്കുന്നു 

ഡൽഹി സ്ഫോടനം: കേരളത്തിലും ശക്തമായ സുരക്ഷ ഒരുക്കുന്നു 

തിരുവനന്തപുരം: ഡൽഹിയിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ  സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തും ശക്തമായ സുരക്ഷ ഒരുക്കുന്നു.   സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കാൻ സംസ്ഥാന പോലീസ് മേധാവി റവാഡാ ചന്ദ്രശേഖർ പോലീസിന് നിർദേശം നൽകി.

റെയിൽവേ സ്റ്റേഷനുകളിലും , ബസ് സ്റ്റാൻ്റുകകളിലും, ആരാധനാലയങ്ങളിലും പൊതുജനങ്ങൾ കൂടുതലായി എത്തുന്ന മറ്റു കേന്ദ്രങ്ങളിലും പരിശോധന കർക്കശമാക്കാൻ ആണ് നിർദ്ദേശം നൽകിയിട്ടുള്ളത്  ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ ഏതെങ്കിലും വസ്തുകളോ സാധനങ്ങളോ കണ്ടാൽ 112 എന്ന നമ്പറിലേക്ക് അറിയിക്കണമെന്നും പോലീസ് മേധാവി അറിയിച്ചു.

ഇന്നലെ രാത്രി  ഡൽഹിയിൽ മെട്രോ സ്റ്റേഷന് സമീപം നടന്ന സ്ഫോടനത്തിൽ  13 പേരാണ് കൊല്ലപ്പെട്ടത്. എൻഐഎ ഉൾപ്പെടെ എല്ലാ ഏജൻസികളും സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്. ഭീകരാക്രമണ ബന്ധമുണ്ടോയെന്നാണ് സംശയിക്കുന്നത്.

സ്ഫോടനം മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു..ഈ ഭീകരകൃത്യത്തിന് പിന്നിൽ ആരായാലും അവരെ ഉടനടി കണ്ടെത്താനും തക്കതായ ശിക്ഷ നൽകാനും സാധിക്കണം. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ ഉറ്റവരുടെ ദുഃഖത്തിൽ  പങ്കുചേരുന്നതായി അനുശോചന സന്ദേശത്തിൽ പറഞ്ഞു 

Delhi blast: Kerala also prepares for strong security

Share Email
Top