ഡല്‍ഹി സ്ഫോടനം; നിർണായകമായ ചുവന്ന കാര്‍ കണ്ടെത്തി, ഡല്‍ഹി പൊലീസ് കാര്‍ കണ്ടെത്തിയത് ഫരീദാബാദില്‍ നിന്ന്

ഡല്‍ഹി സ്ഫോടനം; നിർണായകമായ ചുവന്ന കാര്‍ കണ്ടെത്തി, ഡല്‍ഹി പൊലീസ് കാര്‍ കണ്ടെത്തിയത് ഫരീദാബാദില്‍ നിന്ന്

ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചുവന്ന ഫോർഡ് ഇക്കോസ്‌പോർട്ട് കാർ പൊലീസ് കണ്ടെത്തി. ഫരീദാബാദ് ജില്ലയിലെ ഖണ്ഡാവലിയിൽ നിന്ന് കാര്‍ കണ്ടെത്തി പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

ഇക്കോസ്‌പോർട്ട് കാർ കണ്ടെത്തിയോ എന്ന ചോദ്യത്തിന്, “ഖണ്ഡാവലി ഗ്രാമത്തിൽ നിന്ന് വാഹനം കണ്ടെത്തിയിട്ടുണ്ട്” എന്ന് ഒരു ഫരീദാബാദ് പൊലീസ് വക്താവ് വാര്‍ത്താ ഏജന്‍സികളോട് സ്ഥിരീകരീച്ചു.

ഹരിയാനയിലെ ഫാം ഹൗസില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. വാഹനത്തിന്റെ രണ്ടാമത്തെ ഉടമയാണ് ഉമര്‍. ഹരിയാന, ഡല്‍ഹി, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ നടത്തിയ വ്യാപക തിരച്ചിലിനൊടുവിലാണ് ഹരിയാനയിലെ ഫാംഹൗസില്‍ നിന്ന് കാർ കണ്ടെത്തിയത്.

Share Email
Top