ന്യൂഡല്‍ഹി: ചെങ്കോട്ടയിൽ 13 പേരുടെ ദാരുന്ന മരണത്തിനിടയാക്കിയ ചാവേർ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ചാവേറായ ഡോക്ടർ ഉമറിന്റെ സഹായിയെയാണ് അറസ്റ്റ് ചെയ്തത്.. ഉമർ നബിയുമായി ചേർന്ന് സ്ഫോടനം ആസൂത്രണം ചെയ്ത കാശ്മീറി അമീർ റാഷിദ് അലിയെയാണ് അറസ്റ്റ് ചെയ്തത്. നവംബർ 10 നാണ് സ്ഫോടനം നടന്നത്. ഈ കേസിൽ എൻഐഎ നടത്തുന്ന ആദ്യ അറസ്റ്റാണിത്.
സ്ഫോടനത്തിൽ ഉപയോഗിച്ച ഹ്യുണ്ടായ് ഐ20 കാർ അമീർ റാഷിദ് അലിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരു ന്നത്. രാജ്യവ്യാപകമായി അന്വേഷണം വ്യാപിപ്പിച്ച എൻഐഎ ഉമറിന്റെ മറ്റൊരു വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.
സ്ഫോടന ത്തിൽ ഉപയോഗിച്ച സ്ഫോട കവസ്തുക്കളുടെ ഫോറൻസിക് പരിശോധനയിൽ അമോണിയം നൈട്രേറ്റ്, ട്രൈ അസെറ്റോൺ ട്രൈപെറോക്സൈഡ് എന്നിവയുടെ മിശ്രിതം കണ്ടെത്തിയിട്ടുണ്ട്.
Delhi suicide blast: NIA arrests Umar Nabi’s aide Amir Rashid













