ഡൽഹിയിലെ രാജേന്ദ്ര പ്ലേസ് മെട്രോ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് വൻ പ്രതിഷേധം. 16 വയസ്സുള്ള വിദ്യാർത്ഥി അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് കൈകൊണ്ട് എഴുതിയ ആത്മഹത്യാ കുറിപ്പിൽ നിർണായക വിവരങ്ങളാണ് പങ്കുവെച്ചത്.
നവംബർ 18-ന് സ്കൂളിലേക്ക് പോയ വിദ്യാർത്ഥിയെ മെട്രോ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസ് കണ്ടെടുത്ത അവന്റെ സ്കൂൾ ബാഗിൽ, സ്കൂളിലെ പീഡനം കാരണമാണ് ഈ കടുംകൈ ചെയ്തതെന്ന് പറയുന്ന കുറിപ്പ് ഉണ്ടായിരുന്നു. “ഇത് ചെയ്തതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്, പക്ഷേ സ്കൂളിലെ ജീവനക്കാർ എന്നോട് അത്രയധികം കാര്യങ്ങൾ പറഞ്ഞു, അതുകൊണ്ടാണ് എനിക്ക് ഇത് ചെയ്യേണ്ടി വന്നതെന്ന് കുറിപ്പിൽ പറയുന്നു.
അവൻ കുടുംബത്തോട് മാപ്പ് പറയുകയും, തന്റെ അവയവങ്ങൾ ആവശ്യമുള്ളവർക്ക് ദാനം ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. അവന്റെ അവസാനത്തെ ആഗ്രഹം, തനിക്ക് സംഭവിച്ചത് മറ്റൊരു വിദ്യാർത്ഥിക്കും ഉണ്ടാകാതിരിക്കാൻ അധ്യാപകർക്കെതിരെ നടപടിയെടുക്കണം എന്നായിരുന്നു. “സ്കൂളിലെ അധ്യാപകർ ഇപ്പോഴും അവിടെയുണ്ട്. അവരോട് ഞാൻ എന്താണ് പറയേണ്ടത്? എന്നോട് ക്ഷമിക്കണം, പക്ഷേ ഇത് എന്നെക്കൊണ്ട് ചെയ്യിപ്പിച്ചത് അധ്യാപകരാണ്,” കുറിപ്പിൽ കൂട്ടിച്ചേർത്തിരുന്നു.
കഴിഞ്ഞ നവംബർ 18 നാണ് ഷൌര്യ പാട്ടിൽ എന്ന പത്താം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയത്. സ്കൂളിലേക്ക് പോയ വിദ്യാർത്ഥിയെ മെട്രോ സ്റ്റേഷനിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തന്റെ അവയവങ്ങൾ ആവശ്യമുള്ളവർക്ക് ദാനം ചെയ്യണമെന്നും കുട്ടി ആത്മഹത്യാ കുറിപ്പിൽ അഭ്യർത്ഥിക്കുന്നു. തനിക്ക് സംഭവിച്ചത് മറ്റൊരു വിദ്യാർത്ഥിക്കും ഉണ്ടാകാതിരിക്കാൻ അധ്യാപകർക്കെതിരെ നടപടിയെടുക്കണം എന്നായിരുന്നു അവന്റെ അവസാനത്തെ ആഗ്രഹം. സ്കൂളിലെ അധ്യാപകർ ഇപ്പോഴും അവിടെയുണ്ട്. ഇത് എന്നെക്കൊണ്ട് ചെയ്യിപ്പിച്ചത് അധ്യാപകരാണ്,” കുറിപ്പിൽ കൂട്ടിച്ചേർത്തിരുന്നു.
ഒരു വർഷത്തോളമായി സ്കൂളിലെ അധ്യാപകർ മകനെ പരിഹസിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നുവെന്ന് ശൗര്യയുടെ പിതാവ് പ്രദീപ് പാട്ടീൽ ആരോപിച്ചു. രക്ഷകർത്താക്കൾ സ്കൂളിൽ പരാതിപ്പെട്ടതിനെത്തുടർന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതാണ് അവസാനത്തെ പ്രകോപനമെന്നും അദ്ദേഹം പറഞ്ഞു. ചെറിയ കാര്യങ്ങൾക്ക് പോലും അധ്യാപകർ കുട്ടിയെ നിരന്തരം വഴക്കു പറയുകയും, അപമാനിക്കുകയും, മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇത് മൂലം മകൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. സ്കൂൾ അധികൃതർക്ക് പരാതികൾ നൽകിയിട്ടും അധ്യാപകരുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടായില്ല. പരാതി നൽകിയതോടെ കുട്ടിയെ പറഞ്ഞുവിടുമെന്ന നിലപാടാണ് സ്കൂൾ അധികൃതർ സ്വീകരിച്ചതെന്നും കുടുംബം ആരോപിച്ചു.











