ഡൽഹി ഭീകരാക്രമണ ആസൂത്രകൻ ഷഹീൻ ഷാഹിദ് രാജ്യം വിടാൻ പദ്ധതി ഇട്ടിരുന്നതായി റിപ്പോർട്ട് 

ഡൽഹി ഭീകരാക്രമണ ആസൂത്രകൻ ഷഹീൻ ഷാഹിദ് രാജ്യം വിടാൻ പദ്ധതി ഇട്ടിരുന്നതായി റിപ്പോർട്ട് 

ന്യൂഡൽഹി: ചെങ്കോട്ടയിൽ 13 പേരുടെ മരണത്തിനിടയാക്കിയ ഡൽഹി സ്ഫോടനത്തിലെ ആസൂത്രകൻ ഡോക്ടർ ഷഹീൻ ഷാഹിദ് രാജ്യം വിടാൻ ആസൂത്രണം ചെയ്തിരുന്നതായി റിപ്പോർട്ട്.  ദുബായിലേക്ക് കടക്കാനായിരുന്നു പദ്ധതി.

അൽ-ഫലാഹ് യൂണിവേഴ്‌സിറ്റി കേന്ദ്രീകരിച്ച് പ്രവർത്തിച്ച തീവ്രവാദ മൊഡ്യൂളിന്റെ പ്രധാന നേതാവാണ് ഡോ. ഷഹീൻ. നവംബർ 11-നാണ് ഷഹീൻ ഷാഹിദ് ലഖ്നൗവിൽവെച്ച് അറസ്റ്റിലാവുന്നത്.അൽ-ഫലാഹ് കാമ്പസിൽ പ്രവർത്തിച്ചിരുന്ന മൊഡ്യൂളിന് ഷഹീൻ ഷാഹിദ് നേതൃത്വം നൽകിയിരുന്നു എന്ന് അന്വേഷകർ പറയുന്നു. മൊഡ്യൂളിൽ ഉൾപ്പെട്ട ഡോക്ടർമാർ

സ്വന്തം സംസ്ഥാനത്ത് നിന്നുള്ള വിദ്യാർത്ഥികളെയും ഡോക്ടർമാരെയും ആയിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ജമ്മു കശ്മ‌ീർ, സഹാറൻപൂർ, ഫരീദാബാദ് എന്നിവിടങ്ങളിൽ അറസ്റ്റുകൾ നടന്നതോടെയാണ് ഡോക്‌ടർമാരുടെ ഈ ശൃംഖല തകരാൻ തുടങ്ങിയത്. ഒക്ടോബർ 30-ന് ഷഹീന്റെ സഹപ്രവർത്തകനായ ഡോ. മുസമ്മിൽ അഹമ്മദ് ഗനായി അറസ്റ്റിലായതോടെയാണ് ഷഹീൻ പങ്കാളിത്തം സംബന്ധിച്ച സൂചനകൾ ജമ്മു കശ്മ‌ീർ പോലീസിന് കിട്ടിയത്. മുസമ്മിൽ ഉപയോഗിച്ചിരുന്ന ഷഹീൻ ഉടമസ്ഥതയിലുള്ള സ്വിഫ്റ്റ് ഡിസയർ കാറിൽനിന്ന് ഒരു അസോൾട്ട് റൈഫിൾ കണ്ടെത്തിയിരുന്നു.

Delhi terror attack mastermind Shaheen Shahid reportedly planned to leave the country

Share Email
Top