മേരി ഷെഫീല്‍ഡ് ഡിട്രോയിറ്റിലെ ആദ്യ വനിതാ മേയര്‍

മേരി ഷെഫീല്‍ഡ് ഡിട്രോയിറ്റിലെ ആദ്യ വനിതാ മേയര്‍

ഡിട്രോയിറ്റ്: ഡമോക്രാറ്റിക് സ്ഥാനാര്‍ഥി മേരി ഷെഫീല്‍ഡ് ഡിട്രോയിറ്റിന്റെ ആദ്യ വനിതാ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ഷെഫീല്‍ഡിലെ ജനകീയനായ മെഗാചര്‍ച്ച് പാസ്റ്റര്‍ റവ. സോളമന്‍ കിന്‍ലോച്ചിനെ പരാജയപ്പെടുത്തിയാണ് മേയര്‍ പദവിയിലത്തെുന്നത്.

ഡിട്രോയിറ്റിലെ കുട്ടികളുടെ വിദ്യാഭ്യാസം, പൊതു സുരക്ഷ, ജീവിത നിലവാരം ഉയര്‍ത്തല്‍ എന്നിവയാണ് തന്റെ മുന്‍ഗണനകളെന്നു വിജയത്തിനു ശേശം മേരി ഷെഫീള്‍ഡ് വ്യക്തമാക്കി. മൂന്ന് തവണ മേയറായിരുന്ന മൈക്ക് ഡഗ്ഗന്റെ പിന്‍ഗാമിയായി ജനുവരി ഒന്നിന് അധികാരമേല്‍ക്കും.

2013-ല്‍ 26 വയസ്സുള്ളപ്പോള്‍ ഷെഫീല്‍ഡ് ആദ്യമായി സിറ്റി കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു, 2022 മുതല്‍ കൗണ്‍സില്‍ പ്രസിഡന്റാണ്. പിതാവ് ഹൊറേസ് ഷെഫീല്‍ഡ് മൂന്നാമന്‍ ന്യൂ ഡെസ്റ്റിനി ക്രിസ്ത്യന്‍ ഫെലോഷിപ്പ് ചര്‍ച്ചിന്റെ ആക്ടിവിസ്റ്റും പാസ്റ്ററുമാണ്.
താരതമ്യേനെ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെട കുറഞ്ഞ നഗരമെന്ന പ്രത്യേകതയുള്ള നാടാണ് ഡിട്രോയിറ്റ്. യുഎസ് സെന്‍സസ് പ്രകാരം ഡിട്രോയിറ്റിലെ ജനസംഖ്യ 645,705 ആണ്.

Democrat Mary Sheffield Elected Detroit’s First Woman Mayor

Share Email
Top