‘അന്വേഷണം തുടരാം’, ധര്‍മസ്ഥല വ്യാജ വെളിപ്പെടുത്തല്‍ കേസിലെ സ്റ്റേ നീക്കി കര്‍ണാടക ഹൈക്കോടതി

‘അന്വേഷണം തുടരാം’, ധര്‍മസ്ഥല വ്യാജ വെളിപ്പെടുത്തല്‍ കേസിലെ സ്റ്റേ നീക്കി കര്‍ണാടക ഹൈക്കോടതി

ധര്‍മസ്ഥല വ്യാജ വെളിപ്പെടുത്തല്‍ കേസില്‍ പ്രത്യേക സംഘത്തിന്റെ (എസ് ഐ ടി) അന്വേഷണത്തിന് ഏര്‍പ്പെടുത്തിയ സ്റ്റേ നീക്കി കര്‍ണാടക ഹൈക്കോടതി. എസ് ഐ ടിക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് മുഹമ്മദ് നവാസ് അധ്യക്ഷനായ ബഞ്ചിന്റേതാണ് നടപടി.

ഗൂഢാലോചനയില്‍ പങ്കാളികളായെന്ന് സംശയിക്കപ്പെടുന്ന ഗിരീഷ് മട്ടന്നവര്‍, ടി ജയന്ത്, മഹേഷ് ഷെട്ടി തിമരോടി, വിത്താല ഗൗഡ എന്നിവരുടെ ഹരജിയിലാണ് നേരത്തെ കോടതി അന്വേഷണം സ്‌റ്റേ ചെയ്തിരുന്നത്. എസ് ഐ ടി തുടരെ നോട്ടീസ് അയക്കുന്നത് ചോദ്യം ചെയ്തുകൊണ്ടാണ് ഇവര്‍ ഹർജി നല്‍കിയത്. ഹർജിക്കാരെ പീഡിപ്പിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കേസില്‍ വാദിയോ പ്രതിയോ അല്ലാത്ത തങ്ങള്‍ക്ക് 10 ഒമ്പത് തവണ സമന്‍സ് അയച്ചുവെന്നും ഇത് നിയമവിരുദ്ധ നടപടിയാണെന്നും കാണിച്ചാണ് നാലുപേരും ഹൈക്കോടതിയെ സമീപിച്ചത്. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത് മജിസ്‌ട്രേറ്റിന്റെ അനുമതി ഇല്ലാതെയാണെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

Share Email
LATEST excelnclexrn
More Articles
Top