വാഷിംഗ്ടണ്‍: തന്റെ താരിഫ് ഭീഷണിയിലൂടെ ലോകത്തിലെ എട്ടു യുദ്ധങ്ങളില്‍ അഞ്ചും അവസാനിപ്പിക്കാന്‍ കഴിഞ്ഞതായുള്ള അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലില്‍ ഇട്ട ഒരു പോസ്റ്റിലാണ് ട്രംപ് ഈ അവകാശവാദം ഉന്നയിച്ചത്.
താരിഫ് ഈാടക്കിയതോടെ വിവിധ രാജ്യങ്ങളില്‍ നിന്ന് ട്രില്യണ്‍സ് കണക്കിന് ഡോളര്‍ അമേരിക്ക സ്വന്തമാക്കുന്നുവെന്നും അത് രാജ്യത്തിന്റെ സാമ്പത്തിക ശക്തിക്ക് അടിത്തറയാകുന്നതായും അദ്ദേഹം കുറിച്ചു.
ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ താന്‍ താരിഫ് ഭീഷണിയാണ് മുഴക്കിയതെന്ന തുടര്‍ച്ചയായ അവകാശവാദത്തിനു പിന്നാലെയാണ് ഇപ്പോള്‍ ഈ പ്രഖ്യാപനം നടത്തിയത്.
മുന്‍ പ്രസിഡന്റ് ബൈഡനേയും ട്രംപ് കടന്നാക്രമിച്ചു. ഇപ്പോള്‍ അമേരിക്കയില്‍ പണപ്പെരുപ്പമില്ലെന്നും ബൈഡന്റെ കാലത്ത് അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും മോശം നിലയിലായിരുന്നുവെന്ന് ആരോപിച്ചു. കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ 48ാം തവണ സ്റ്റോക്ക് മാര്‍ക്കറ്റ് റെക്കോര്‍ഡ് ഉയരത്തിലെത്തിയത് തന്റെ നയങ്ങളുടെ ഫലമാണെന്ന് ട്രംപ് പറയുന്നു താരിഫ് തട്ടിപ്പിലൂടെ ഇനി രാജ്യത്തെ തകര്‍ക്കാന്‍ ആരെയും അമേരിക്കന്‍ നിയമവ്യവസ്ഥ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കി.
Donald Trump claims he ‘stopped 5 of 8 eight wars’ with tariff threats













