മംദാനിയെ പുകഴ്ത്തി ട്രംപ്: ന്യൂയോര്‍ക്ക് നഗരത്തിന്റെ കാര്യത്തില്‍ താനും മംദാനിക്കും ചിന്തിക്കുന്നത് ഒരേപോലെയെന്ന് പ്രസിഡന്റ് ട്രംപ്

മംദാനിയെ പുകഴ്ത്തി ട്രംപ്: ന്യൂയോര്‍ക്ക് നഗരത്തിന്റെ കാര്യത്തില്‍ താനും മംദാനിക്കും ചിന്തിക്കുന്നത് ഒരേപോലെയെന്ന് പ്രസിഡന്റ് ട്രംപ്

വാഷിംഗ്ടണ്‍: പരസ്പരം വാക്ക് പോര് മൂര്‍ച്ഛിച്ച് തെരഞ്ഞെടുപ്പ് സമയത്ത് ഏറ്റുമുട്ടല്‍ നടത്തിയ പ്രസിഡന്റ് ട്രംപും ന്യൂയോര്‍ക്കിന്റെ നിയുക്ത മേയര്‍ സൊഹ്‌റാന്‍ മംദാനിയും തമ്മിലുള്ള കൂടിക്കാഴ്ച്ചയില്‍ ട്രംപ് നടത്തിയ പരാമര്‍ശം ശ്രദ്ധേയമാകുന്നു. ഇരുവരും തമ്മിലുള്ള ശീത സമരത്തിന് മഞ്ഞുരുകുന്ന പരാമര്‍ശമാണ് ട്രംപ് നടത്തിയത്. തനിക്കും മംദാനിക്കും ഒരു കാര്യത്തില്‍ സമാനമായ ആഗ്രഹമാണുള്ളത്. ന്യൂയോര്‍ക്ക് നഗരത്തെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്ന കാര്യത്തിലാണ് തങ്ങള്‍്ക്ക് രണ്ടു പേര്‍ക്കും ഒരേ നിലപാടുള്ളതെന്നു വൈറ്റ് ഹൗസില്‍ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ന്യൂയോര്‍ക്ക് നഗരം മെച്ചപ്പെടുത്തുക എന്ന അടിസ്ഥാനപരമായ മുന്‍ഗണനയിലാണ് തങ്ങള്‍ രണ്ടുപേരുമെന്നു ന്യൂയോര്‍ക്ക് സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹ്റാന്‍ മംദാനിയുമായി വെള്ളിയാഴ്ച ഓവല്‍ ഓഫീസില്‍ വെച്ചാണ് ട്രംപ് കൂടിക്കാഴ്ച്ച നടത്തിയത്. മേയര്‍ ആയി മംദാനി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇരുവരും നേരിട്ട് കാണുന്നത് ഇതാദ്യമായിരുന്നു.

മംദാനിയെ അഭിനന്ദിക്കാന്‍ താന്‍ ഈ അവസരം ഉപയോഗിക്കുന്നതായും പ്രൈമറികളില്‍ ശക്തരായ പലരേയും പരാജയപ്പെടുത്തി അവിശ്വസനീയമായ മത്സരമാണ് അദ്ദേഹം കാഴ്ച്ചവച്ചതെന്നും ട്രംപ് പറഞ്ഞു. ഇക്കാര്യത്തില്‍ മംദാനിയെ അഭിനന്ദിക്കുന്നു. ഭവന നിര്‍മ്മാണം, ഭവന നിര്‍മ്മാണം, ഭക്ഷണം, വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മംദാനിയുമായി ചര്‍ച്ചനടത്തിയതായും ട്രംപ് വ്യക്തമാക്കി. ന്യൂയോര്‍ക്ക് നഗരത്തിന്റെ കൂടുതല്‍ വികസനത്തിനായുള്ള നിയുക്ത മേയറുടെ ശ്രമങ്ങളെ വൈറ്റ് ഹൗസ് പിന്തുണയ്ക്കുമെന്നും പറഞ്ഞു.

നിങ്ങള്‍ക്ക് ഒരു മികച്ച മേയറെ ലഭിക്കുമെന്നും കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ജനതയുടെ സ്വപ്‌ന സാക്ഷാത്കാരത്തിനും ശക്തവും സുരക്ഷിതവുമായ ന്യൂയോര്‍ക്ക് സ്വന്തമാക്കാന്‍ അദ്ദേഹത്തെ സഹായിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. കൂടിക്കാഴ്ച്ചയ്ക്ക് നന്ദി പറഞ്ഞ മംദാനി മുന്‍കാലങ്ങളിലെ തര്‍ക്കങ്ങള്‍ക്കല്ല മറിഞ്ഞ് ന്യൂയോര്‍ക്ക് നഗരത്തിലെ പൊതുവായ വിഷയങ്ങളിലാണ് ചര്‍ച്ച കേന്ദ്രീകരിച്ചതെന്നു വ്യക്തമാക്കി.

ട്രംപിനും തനിക്കും വ്യ്ത്യസ്ഥ നിലപാടുകും വീക്ഷണങ്ങുമുണ്ട്. എന്നാല്‍ ഞങ്ങള്‍ ശ്രദ്ധ പുലര്‍ത്തുന്നത് ന്യൂയോര്‍ക്ക് നഗരത്തിന്റെ ജനങ്ങളുടെ നന്മയ്ക്കായിട്ടാണെന്നും ഇക്കാര്യത്തില്‍ താന്‍ ട്രംപിനോട് നന്ദി പറയുന്നതായും മംദാനി പ്രതികരിച്ചു.

Donald Trump Says He Has One Thing In Common With Zohran Mamdani

Share Email
Top