വാഷിംഗ്ടണ്‍: ക്രിസ്റ്റിയാനോ റൊണാള്‍ഡോയുമായി വൈറ്റ് ഹൗസിനുള്ളില്‍ ഫുട്‌ബോള്‍ കളിക്കുന്ന എഐ ചിത്രം പങ്കുവെച്ച്് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം റൊണാള്‍ഡോ ട്രംപിനെ സന്ദര്‍ശിച്ച് ട്രംപിനൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപ് റൊണാള്‍ഡോയുമായി ഫു്ടബോള്‍ കളിക്കുന്ന എഐ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
പന്തുമായി ട്രിബിള്‍ ചെയ്യുന്നതും ഹെഡ് ചെയ്യുന്നതുമെല്ലാം വീഡിയോയില്‍ കാണാന്‍ കഴിയും. വളരെചുരുങ്ങിയ സമയത്തിനുള്‌ലഇല്‍ 34 ദശലക്ഷം ആളുകളാണ് ഈ വീഡിയോ കണ്ടത്. ട്രംപിന്റെ ഫുട്‌ബോള്‍ കളിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകള്‍ ഈ വീഡിയോയ്ക്ക് പലരും കുറിച്ചിട്ടുണ്ട്.
റൊണാള്‍ഡോ ഒരു മികച്ച വ്യക്തിയാണെന്നും അദ്ദേഹത്തെ വൈറ്റ് ഹൗസില്‍ കാണാന്‍ കഴിഞ്ഞത് വളരെ സന്തോഷകരമാണെന്നും വീഡിയോയുടെ അടിക്കുറിപ്പായി ഇട്ടിട്ടുണ്ട്. ഫുട്‌ബോള്‍ കളിക്കാരന്റെ വേഷത്തിലൊന്നുമല്ല പന്തു തട്ടുന്നത്..തന്റെ സ്യൂട്ടും കോട്ടുമിട്ടാണ് ട്രംപ് പന്തു തട്ടുന്നതെന്നതും ചര്‍ച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്
Donald Trump Shares AI Video Playing Football With Cristiano Ronaldo At White House













