വൈറലായി ട്രംപിന്റെ പുതിയ വസ്ത്രധാരണ ശൈലി: മംദാനിയില്‍ നിന്നും പകര്‍ത്തിയതെന്നു സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ച

വൈറലായി ട്രംപിന്റെ പുതിയ വസ്ത്രധാരണ ശൈലി: മംദാനിയില്‍ നിന്നും പകര്‍ത്തിയതെന്നു സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ച

വാഷിംഗ്ടണ്‍: ന്യൂയോര്‍ക്കിന്റെ നിയുക്ത മേയര്‍ സൊഹ്‌റാന്‍ മംദാനിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെ കഴിഞ്ഞ ദിവസത്തെ ട്രംപിന്റെ വസ്ത്രധാരണത്തെക്കുറിച്ച് വ്യാപക ചര്‍ച്ച. കഴുത്തുവരെ മൂഡിക്കിടക്കുന്ന തണുപ്പിനെ പ്രതിരോധിക്കാവുന്ന ഒരു ബര്‍ഗണ്ടി സ്‌കാര്‍ഫും അതിനു മുകൡലായി കറുത്ത ഓവര്‍കോട്ടുമിട്ടാണ് ട്രംപ് കഴിഞ്ഞ ദിവസം എത്തിയത്.

ഈ വസ്ത്രധാരണം മംദാനിയില്‍ നിന്നുമുള്ള വസ്ത്രധാരണത്തിന്റെ കോപ്പിയടിയാണെന്നാണ് സോഷ്യല്‍മീഡിയില്‍ വ്യാപക ചര്‍ച്ചയായിരിക്കുന്നത്. മംദാനിയില്‍ നിന്നും ഫാഷന്‍ ഉള്‍ക്കൊള്ളുന്ന ആളെന്നാണ പലരും ഈ ചിത്രത്തെക്കുറിച്ചുളള കമന്റുകളായി രേഖപ്പെടുത്തിയിരിക്കുന്നത്. പുതി തരത്തിലുളള വസ്ത്രധാരണം നടത്തി സൗത്ത് ലോണിലെ മറൈന്‍ ഒന്നിലേക്കുള്ള നടത്തമാണ് ഇപ്പോള്‍ വൈറലാലയി.

സൊഹ്റാന്‍ മംദാനിയുടെതിനു സമാനമാ രീതിയിലുള്ള വസ്ത്ര ധാരണമായതോടെയാണ് ഇത് വൈറലായത് .ഇത് ട്രംപിന് വളരെ അനുയോജ്യമായ ഒരു വസ്ത്രമെന്നാണ് മാധ്യമപ്രവര്‍ത്തകന്‍ ആരോണ്‍ രൂപറുടെ കുറിപ്പ്. രാഷ്ട്രീയ നിരൂപകന്‍ റസല്‍ ഡ്രൂവും ട്രംപിന്റെ വസ്ത്രധാരണത്തിന് അഭിപ്രായം പറഞ്ഞു രംഗത്തു വന്നു.മംദാനിയുടെ കടുത്ത വിമര്‍ശകനായിരുന്ന ട്രംപ് കഴിഞ്ഞ വെള്ളിയാഴ്ച്ച മംദാനിയുമായി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍ ഏറെ പ്രശംസകള്‍ ചൊരിഞ്ഞിരുന്നു. ന്യൂയോര്‍ക്കിന്റെ കാര്യത്തില്‍ മംദാനിക്കും തനിക്കും ഒരേ കാഴ്ച്ചപ്പാടെന്നായിരുന്നു അന്ന് ട്രംപ് പറഞ്ഞത്.

Donald Trump’s new winter look goes viral, internet says he’s ‘copying’ Zohran Mamdani’s style

Share Email
Top