ദേശീയ പാതയിലെ നിര്‍മാണത്തിനിടെ ഗര്‍ഡറുകള്‍ പിക്കപ് വാഹനത്തിനു മുകളിലേക്ക് വീണു ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ദേശീയ പാതയിലെ നിര്‍മാണത്തിനിടെ ഗര്‍ഡറുകള്‍ പിക്കപ് വാഹനത്തിനു മുകളിലേക്ക് വീണു ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ: ദേശീയപാതയില്‍ അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ ഗര്‍ഡറുകള്‍ റോഡിലൂടെ കടന്നു പോകുകയായിരുന്ന പിക്കപ്പ് വാനിന് മുകളിലേക്ക് വീണ് ഡ്രെവര്‍ക്ക് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശി രാജേഷ് ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ2.30 ഓടെ ചന്തിരൂര്‍ ഭാഗത്താണഅ അപകടം സംഭവിച്ചത്.
എറണാകുളത്തു നിന്നും പത്തനംതിട്ടയിലേക്ക് മുട്ടയുമായി പോകുകയായിരുന്ന പിക്കപ്പ് വാനിനു മുകളിലേക്കാണ് ഗര്‍ഡറുകള്‍ വീണത്.വാഹനം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.

ഗര്‍ഡര്‍ സ്ഥാപിക്കുന്നതിനിടെ വാഹനങ്ങള്‍ കടത്തിവിട്ടതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. ഉണ്ടായത് വന്‍ സുരക്ഷാവീഴ്ചയാണെന്നും നാട്ടുകാര്‍ പറയുന്നു. ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിനിടെ ജാക്കികള്‍ തെന്നിയതും അപകടത്തിനിടയാക്കി അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്നു.

During construction on the national highway, girders fell on top of a pickup truck, killing the driver.

Share Email
Top