ധാക്കയില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം: കൊല്‍ക്കത്തയില്‍ ഉള്‍പ്പെടെ പ്രകമ്പനം

ധാക്കയില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം: കൊല്‍ക്കത്തയില്‍ ഉള്‍പ്പെടെ പ്രകമ്പനം

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. പ്രാദേശീക സമയം രാവിലെ 10.08നാണഅ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. ധാക്കയിലെ ഭൂചലനത്തിന്റെ പ്രകമ്പനം കൊല്‍ക്കത്തയിലും ഇന്ത്യയുടെ മറ്റു വടക്കുകിഴക്കന്‍ മേഖലകളിലും അനുഭവപ്പെട്ടു.

അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ ആണ് ഭൂചലനം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.ധാക്കയില്‍ നടക്കുന്ന ബംഗ്ലാദേശും അയര്‍ലന്‍ഡും തമ്മിലുള്ള ടെസ്റ്റ് മത്സരവും ഭൂചലനം കാരണം കുറച്ചു സമയത്തേയ്ക്ക് നിര്‍ത്തിവെച്ചു. ധാക്കയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ നര്‍സിംഗ്ഡിക്ക് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കൊല്‍ക്കത്തയില്‍ ശക്തമായ പ്രകമ്പനത്തെ തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായ വീടുകളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്നും പുറത്തേക്ക് ഓടി. കുച്ച് ബെഹാര്‍, ദക്ഷിണ്‍ ദിനാജ്പൂര്‍, ഉത്തര്‍ ദിനാജ്പൂര്‍ ഉള്‍പ്പെടെ പശ്ചിമ ബംഗാളിലെ മറ്റ് ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഗുവാഹത്തി, അഗര്‍ത്തല, ഷില്ലോംഗ് തുടങ്ങിയ നഗരങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തു.

Earthquake measuring 5.5 in magnitude hits Dhaka; tremors felt in Kolkata as well

Share Email
Top